Image

ക്‌നാനായ കണ്‍വന്‍ഷന്‍: ഓപ്പണിംഗ്‌ സെറിമണി ശിങ്കാരി സംവിധാനം ചെയ്യുന്നു

മണ്ണിക്കരോട്ട്‌ Published on 23 July, 2012
ക്‌നാനായ കണ്‍വന്‍ഷന്‍: ഓപ്പണിംഗ്‌ സെറിമണി ശിങ്കാരി സംവിധാനം ചെയ്യുന്നു
ഫ്‌ളോറിഡ: ജൂലൈ 26-മുതല്‍ 30-വരെ ഒര്‍ലാന്‍ഡോ, ഫ്‌ളോറിഡയില്‍ അരങ്ങേറുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നതായി ചെയര്‍മന്‍ ഷിജു ചിറയത്തില്‍, കോഡിനേറ്റര്‍മാരായ ജെയിംസ്‌ പുളിക്കതൊട്ടിയില്‍, ജോളി വെട്ടുപാറപ്പുറത്ത്‌, ട്രീസ തെക്കനാട്ട്‌ എന്നിവര്‍ അറിയിച്ചു. കണ്‍വന്‍ഷനിലെ ഏറ്റവും ആകര്‍ഷണീയമായ ഓപ്പണിംഗ്‌ സെറിമണിയുടെ ആശയവും സംവിധാനവും ക്‌നാനായ സമൂദായത്തിലെ പ്രശസ്‌ത കലാകാരി ശിങ്കാരി നിര്‍വഹിക്കുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ ഫ്‌ളോറിഡയിലെ താമ്പ കമ്മ്യുണിറ്റി സെന്ററില്‍ ശിങ്കാരിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നു.

താമ്പയിലെ കലാപ്രതിഭകളില്‍നിന്ന്‌ മൂന്നു ഗ്രൂപ്പുകളും ഷിക്കോഗൊ, മയാമി, ഡിറ്റ്‌റോയിട്‌, ഹ്യൂസ്റ്റന്‍ എന്നിവിടങ്ങളില്‍ നിന്ന്‌ നാലു ഗ്രൂപ്പികളുമായി ഏഴു ഗ്രൂപ്പുകളാണ്‌ ഓപ്പണിംഗ്‌ സെറിമണിയില്‍ അരങ്ങേറുക. എണ്‍പതോളം പ്രതിഭകളാണ്‌ ഈ വന്‍ഷോയില്‍ അണിനിരക്കുന്നത്‌. ഇതിനു പുറമെ മറ്റ്‌ നിരവധി കലാസാംസ്‌ക്കാരിക പരിപാടികളും അടങ്ങുന്ന ഈ ഷോ രണ്ടര മണിക്കൂറോളം നീണ്ടുനില്‍ക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

മണ്ണിക്കരോട്ട്‌ (www.mannickarottu@gmail.com)
ക്‌നാനായ കണ്‍വന്‍ഷന്‍: ഓപ്പണിംഗ്‌ സെറിമണി ശിങ്കാരി സംവിധാനം ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക