Image

പ്രണബ്‌ മുഖര്‍ജിയെ ഐഎന്‍ഒസി യുഎസ്‌എ അനുമോദിച്ചു

Published on 23 July, 2012
പ്രണബ്‌ മുഖര്‍ജിയെ ഐഎന്‍ഒസി യുഎസ്‌എ അനുമോദിച്ചു
ന്യുയോര്‍ക്ക്‌: ഇന്ത്യയുടെ 14-ാമത്‌ രാഷ്‌ട്രപതിയി തിരഞ്ഞെടുക്കപ്പെട്ട പ്രണബ്‌ മുഖര്‍ജിയെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ യുഎസ്‌എ അനുമോദിച്ചു. പ്രണബ്‌ മുഖര്‍ജി നല്ല അനുഭവസമ്പത്തുള്ള ഒരു രാഷ്‌ട്രീയ നേതാവാണ്‌. അതിനാല്‍ ത്തന്നെ ആ അനുഭവ സമ്പത്തും രാജ്യത്തെക്കുറിച്ചുള്ള അഗാധമായ അറിവും അദ്ദേഹത്തെ മഹാന്‍മാരായ രാഷ്‌ട്രപതിമാരില്‍ ഒരാളാക്കുമെന്ന്‌ ഐഎന്‍ഒസി പ്രസിഡന്റ്‌ ജോര്‍ജ്‌ എബ്രഹാം അനുമോദന സന്ദേശത്തില്‍ പറഞ്ഞു.

രാഷ്‌ട്രീയ കോലാഹലത്തിനുപരിയായി യുവതലമുറയെ പ്രചോദിപ്പിക്കാന്‍ മുഖര്‍ജിക്ക്‌ തന്റെ പദവി കൊണ്ട്‌ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎസിലെ എല്ലാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെയും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.
പ്രണബ്‌ മുഖര്‍ജിയെ ഐഎന്‍ഒസി യുഎസ്‌എ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക