Image

അബാസിയയില്‍ ക്രിസ്‌ത്യന്‍ ആരാധനാലയത്തിന്‌ അനുമതി

സലിം കോട്ടയില്‍ Published on 23 July, 2012
അബാസിയയില്‍ ക്രിസ്‌ത്യന്‍ ആരാധനാലയത്തിന്‌ അനുമതി
കുവൈറ്റ്‌ : കുവൈറ്റിലെ ആയിരക്കണക്കിന്‌ ക്രിസ്‌തീയ വിശ്വാസികള്‍ക്ക്‌ ആഹ്ലാദമായി ക്രിസ്‌ത്യന്‍ ആരാധനാലയത്തിന്‌ ആരാധനാലയത്തിനു അനുമതി നല്‍കിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഏറെ കാലത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ മലയാളികള്‍ ഏറെ തിങ്ങിനിറഞ്ഞ അബാസിയയില്‍ പുതിയ ക്രിസ്‌ത്യന്‍ ആരാധനാലയം നിര്‍മിക്കുന്നതിന്‌ ഗവണ്‍മെന്റ്‌ അംഗീകാരം നല്‍കിയിരിക്കുന്നത്‌.

ശരീഅത്ത്‌ നിയമമനുസരിച്ച്‌ ഭരണം നടത്തുന്ന കുവൈറ്റില്‍ അന്യ മതങ്ങളുടെ ആരാധനാലയം അനുവദിച്ചത്‌ ഇപ്പോഴത്തെ ഭരണകര്‍ത്താക്കളുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഉദാത്തമായ ഉദാഹരണങ്ങളാണെന്ന്‌ വിവിധ ക്രിസ്‌ത്യന്‍ സംഘടനകള്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ കുവൈറ്റ്‌ സിറ്റിയിലും അഹ്‌മദിയിലുമാണ്‌ വിവിധ സഭകളുടെ പള്ളികള്‍ പ്രവര്‍ത്തിക്കുന്നത്‌. കുവൈറ്റില്‍ തന്നെ ഏറ്റവും അധികം ഇന്ത്യന്‍ ക്രിസ്‌തീയ വിഭാഗം അധിവസിക്കുന്ന അബാസിയയില്‍ താത്‌കാലികമായ സംവിധാനത്തിലാണ്‌ പള്ളികള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്‌ടിരിക്കുന്നത്‌. കുവൈറ്റിലെ മതകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുന്‍സിപ്പാലിറ്റി ആണ്‌ അനുമതി പത്രം നല്‍കിയത്‌.

ആരാധനാലയത്തിന്‌ അനുയോജ്യമായ കെട്ടിടം കണെ്‌ടത്തുന്നതിന്‌ മുന്‍സിപ്പാലിറ്റി അധികൃതര്‍ കുവൈറ്റ്‌ കത്തോലിക്കാസഭയോട്‌ ആവശ്യപ്പെട്ടിട്ടുണ്‌ട്‌. ബഹുമുഖ സമൂഹമായ കുവൈറ്റിലെ ഇന്ത്യക്കാരില്‍ നിരവധി മത സമൂഹങ്ങളില്‍ പെട്ടവര്‍ അധിവസിക്കുന്നുണ്‌ട്‌. ആരാധന പോലുള്ള പ്രാഥമിക കാര്യങ്ങളില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാഹചര്യത്തിലാണ്‌ കുവൈറ്റ്‌ സര്‍ക്കാരിന്റെ അനുമതി ക്രിസ്‌ത്യന്‍ ആരാധാനലയത്തിനു ലഭിച്ചത്‌.
അബാസിയയില്‍ ക്രിസ്‌ത്യന്‍ ആരാധനാലയത്തിന്‌ അനുമതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക