Image

പി.കെ.വി അനുസ്‌മരണം ദുബായ്‌ ദേരയില്‍

അഭിലാഷ്‌ വി. ചന്ദ്രന്‍ Published on 23 July, 2012
പി.കെ.വി അനുസ്‌മരണം ദുബായ്‌ ദേരയില്‍
ദുബായ്‌: സിപിഐ നേതാവും മുഖ്യമന്ത്രിയും എംപിയുമായിരുന്ന പി.കെ. വാസുദേവന്‍നായരുടെ ഏഴാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്‌ യുവകലാ സാഹിതി ദുബായ്‌ അല്‍ക്കൂസ്‌ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ അനുസ്‌മരണ പരിപാടി സംഘടിപ്പിക്കുന്നു.

ജൂലൈ 27ന്‌ വൈകുന്നേരം ആറിന്‌ ദേരയിലുള്ള മാഹി റസ്റ്റോറന്റില്‍ ചേരുന്ന അനുസ്‌മരണ സമ്മേളനത്തില്‍ ഇടതു പക്ഷ രാഷ്ട്രീയം സമകാലിക പ്രസക്തിയും വെല്ലുവിളികളും എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. യുവകലാ സാഹിതി സെന്‍ട്രല്‍ കമ്മിറ്റി ജോ. സെക്രട്ടറി പി.ശിവപ്രസാദ്‌ വിഷയം അവതരിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0502265718, 0507513729 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പി.കെ.വി അനുസ്‌മരണം ദുബായ്‌ ദേരയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക