Image

സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകദിനവും കണ്‍വന്‍ഷനും സമാപിച്ചു.

പി.പി.ചെറിയാന്‍ Published on 23 July, 2012
സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകദിനവും കണ്‍വന്‍ഷനും സമാപിച്ചു.
ഡാളസ്: സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ജൂലായ് 19 മുതല്‍ നടന്നു വന്നിരുന്ന സുവിശേഷ കണ്‍വന്‍ഷന്‍ ജൂലായ് 22ന് നടന്ന ഇടവക ദിനാചരണത്തോടെ സമാപിച്ചു.

ജൂലായ് 19ന് കണ്‍വന്‍ഷന്റെ ഔപചാരിക ഉല്‍ഘാടനം നടന്നു. വൈകീട്ട് 7 മണിക്ക് യൂത്ത് ചാപ്ലയ്ല്‍ റവ. ജോര്‍ജ്ജ് ജേക്കബിന്റെ പ്രാര്‍ത്ഥയോടെ ആരംഭിച്ച കണ്‍വന്‍ഷനില്‍ റവ.ഒ.സി. കുര്യന്‍ അച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. ക്വയര്‍ ലീഡര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂശഷ നിര്‍വ്വഹിച്ചു. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. സജി, കരോള്‍ട്ടണ്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ.കെ.പി. തോമസ്, റവ. മാത്യൂ ജോസഫ് അച്ചന്‍, റവ. ജേക്കബ് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

കണ്‍വന്‍ഷന്റെ മുഖ്യ ചിന്താവിഷയം "മറ്റുള്ളവര്‍ക്ക് അനുഗ്രഹമായി തീരുവാന്‍ നാം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു" എന്നതായിരുന്നു. ഈ വിഷയത്തെ ആധാരമാക്കി സുപ്രസിദ്ധ ഉണര്‍വ്വ് പ്രാസംഗീകനും, മാരമണ്‍ കണ്‍വന്‍ഷന്‍ സ്പീക്കറുമായ റവ. ഡോ. മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് പ്രസംഗിച്ചു.

ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് പോള്‍സ് ദേവാലയത്തില്‍ പ്രത്യേകമായി സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ ബൈബിളിലെ മൂന്നു സ്ത്രീ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ചിന്തകളായിരുന്നു അവതരിപ്പിച്ചത്.

ജൂലായ് 22 ഞായറാഴ്ച 9മണിക്ക് ആരംഭിച്ച വിശുദ്ധകുര്‍ബ്ബാനക്കുശേഷം ഇടവക ദിനാഘോഷ പരിപാടികള്‍ നടന്നു. ഈശോ ചാക്കോയുടെ പ്രാരംഭ പ്രാര്‍ത്ഥക്കുശേഷം റവ.ഒ.സി. കുര്യന്‍ അദ്ധ്യക്ഷ പ്രസംഗം ചെയ്തു. സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈ വര്‍ഷം ഇടവകയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത ജിം ജേക്കബ്, ക്രിസ്റ്റിന സൂസന്‍, ക്രിസ്റ്റല്‍ രാജന്‍, കൃപ ആന്‍ തോമസ്, ആഷ്‌ലി മത്തായി, കെവിന്‍ തോമസ്, ലിയാന ചെറിയാന്‍, ലിഡിയ തോമസ്, ലിജു തോമസ് എന്നിവര്‍ക്ക് പ്രത്യേക പ്ലാക്കുകള്‍ നല്‍കി ആദരിച്ചു.

എഴുപതു വയസ്സു പൂര്‍ത്തിയായ എം.ജെ. സക്കറിയ, മാത്യൂ പി. സാമുവേല്‍ എന്നിവര്‍ക്ക് പൊന്നാട അണിയിച്ചു കൊണ്ടു അവരുടെ സേവനങ്ങളെ ഇടവക ആദരിച്ചു.

തുടര്‍ന്ന് ഡോ. മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് സമാപന പ്രസംഗം നടത്തി. ഇംഗ്ലീഷ്, മലയാളം ഗായസംഘങ്ങള്‍ ഗാനങ്ങല്‍ ആലപിച്ചു.

ഭദ്രാസന അസംബ്ലി മെംബര്‍ തോമസ് ജോര്‍ജ്ജ്(തമ്പി) നന്ദി പറഞ്ഞു. ഇടവകദിനത്തോടനുബന്ധിച്ചു എല്ലാവര്‍ക്കും ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.
സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകദിനവും കണ്‍വന്‍ഷനും സമാപിച്ചു.
സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകദിനവും കണ്‍വന്‍ഷനും സമാപിച്ചു.
സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകദിനവും കണ്‍വന്‍ഷനും സമാപിച്ചു.
സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകദിനവും കണ്‍വന്‍ഷനും സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക