Image

ലോറിയില്‍ തലയിടിച്ചുവീണു ചരിഞ്ഞ കൊമ്പന്റെ ജഡം മറവു ചെയ്തു

Published on 22 July, 2012
ലോറിയില്‍ തലയിടിച്ചുവീണു ചരിഞ്ഞ കൊമ്പന്റെ ജഡം മറവു ചെയ്തു
കോട്ടയം:ലോറിയില്‍ തലയിടിച്ചുവീണു ചരിഞ്ഞ ഗജവീരനു നാടിന്റെ സ്‌നേഹാഞ്ജലി. തോട്ടയ്ക്കാട് കാര്‍ത്തികേയന്‍ എന്ന കൊമ്പന്റെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഉടമ തോട്ടയ്ക്കാട് ഊളയ്ക്കല്‍ ഒ.എസ്. വര്‍ഗീസിന്റെ പുരയിടത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മറവുചെയ്തു. 

ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. ശ്രീജിത്, എലിഫന്റ് സ്‌ക്വാഡിലെ ഡോ. സാബു സി. ഐസക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. വൈകിട്ട് എഴുമണിയോടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. ഒരുമണിക്കൂറിനുള്ളില്‍ ജഡം മറവു ചെയ്തു. ആനയുടെ കൊമ്പുകള്‍ എരുമേലിയില്‍ നിന്നെത്തിയ ഫോറസ്റ്റ് അധികൃതര്‍ ഏറ്റെടുത്തു. 

വിദഗ്ധ പരിശോധനയ്ക്കായി ആനയുടെ ആന്തരവയവങ്ങളുടെ ഭാഗങ്ങളും ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്നു ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. എരുമേലി റേഞ്ച് ഓഫിസര്‍ ഷാന്റി ടോം, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. തണ്ണീര്‍മുക്കത്തുനിന്നും തോട്ടയ്ക്കാടിന്  കൊണ്ടുപോകുമ്പോഴാണു ഇല്ലിക്കല്‍വച്ചു ലോറി ഹംപില്‍ കയറി കുലുങ്ങുകയും നിലതെറ്റി  ആനയുടെ തല ക്യാബിനിലിടിച്ചതും. 

പരുക്കേറ്റ ആന ചികിത്സകള്‍ ഫലിക്കാതെ 13 മണിക്കൂറുകള്‍ക്കുശേഷം ചരിയുകയായിരുന്നു. നാട്ടാന പരിപാലന നിയമം ലംഘിച്ചതിനും ലോറി അലക്ഷ്യമായി ഓടിച്ചതിനും ഡ്രൈവര്‍ തോട്ടയ്ക്കാട്ട് വലിയമണ്ണില്‍ സാജനെ (32)തിരെ വനംവകുപ്പു കേസെടുത്തിട്ടുണ്ട്.

ലോറിയില്‍ തലയിടിച്ചുവീണു ചരിഞ്ഞ കൊമ്പന്റെ ജഡം മറവു ചെയ്തു
ലോറിയില്‍ തലയിടിച്ചുവീണു ചരിഞ്ഞ കൊമ്പന്റെ ജഡം മറവു ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക