Image

കെഎസ്ആര്‍ടിസി ബസില്‍നിന്നു രണ്ട് ലക്ഷത്തിന്റെ ടിക്കറ്റ് മോഷണം പോയി

Published on 22 July, 2012
കെഎസ്ആര്‍ടിസി ബസില്‍നിന്നു രണ്ട് ലക്ഷത്തിന്റെ ടിക്കറ്റ് മോഷണം പോയി
ഈരാറ്റുപേട്ട:കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസില്‍നിന്നു രണ്ട് ലക്ഷത്തോളം രൂപയുടെ ടിക്കറ്റ് മോഷണം പോയി. ഈരാറ്റുപേട്ട - കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആര്‍എഇ 657 നമ്പര്‍ ബസില്‍നിന്ന് 21ന് രാത്രി പത്തുമണിയോടെയാണ് ടിക്കറ്റ് മോഷണം പോയത്. 

   ദീര്‍ഘദൂര ബസുകളില്‍ ടിക്കറ്റ് മെഷീന്‍ തകരാറിലാകുകയോ ബാറ്ററി തീരുകയോ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതിനാണ് ടിക്കറ്റുകള്‍ കൊണ്ടുപോകുന്നത്. ഇത്തരത്തിലുള്ള ഒന്നര ലക്ഷത്തോളം രൂപയുടെ ടിക്കറ്റാണ് മോഷണം പോയത്. 

  ആലത്തൂരിനും എരുമയൂരിനും ഇടയില്‍വച്ചാണ് സീറ്റിനടിയിലെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ടിക്കറ്റുകള്‍ പെട്ടിയുള്‍പ്പെടെ മോഷണം പോയത്. പെട്ടിയിലുണ്ടായിരുന്ന കണ്ടക്ടറുടെ വസ്ത്രം, ബൈക്കിന്റെ താക്കോല്‍, ഭക്ഷണം എന്നിവയും മോഷണം പോയി. കണ്ടക്ടര്‍ അബ്ദുല്‍ അജീബും ഡിപ്പോ അധികൃതരും ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക