Image

സായി അംഗങ്ങളെ ഉള്‍പ്പെടുത്തണം: വീണ്ടും കത്ത്

Published on 22 July, 2012
സായി അംഗങ്ങളെ ഉള്‍പ്പെടുത്തണം: വീണ്ടും കത്ത്
ന്യൂഡല്‍ഹി: ഒളിമ്പിക്‌സിനുള്ള ഔദ്യോഗിക സംഘത്തില്‍ നിന്നും സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യ പ്രതിനിധികളെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സായി വീണ്ടും കായികമന്ത്രാലയത്തിന് കത്തയച്ചു. 33 വര്‍ഷം നീളന്ന തന്റെ സര്‍വീസ് ജീവിതത്തിനൊടുവില്‍ ഒരിക്കല്‍പ്പോലും ഒളിമ്പിക്‌സില്‍ ഔദ്യോഗിക പ്രതിനിധിയായി പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന പരാതിയാണ് സായി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. പ്രേംചന്ദ് കശ്യപ് പങ്കുവയ്ക്കുന്നത്. കായികവകുപ്പ് സെക്രട്ടറി പി.കെ ദുബെയ്ക്കാണ് കത്ത് അയച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക