Image

ഫോണ്‍ വിവരം ചോര്‍ത്തിയ കേസില്‍ അന്വേഷണ വിവരങ്ങള്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍

Published on 22 July, 2012
ഫോണ്‍ വിവരം ചോര്‍ത്തിയ കേസില്‍ അന്വേഷണ വിവരങ്ങള്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍
വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി. ജോസി ചെറിയാന്റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ അന്വേഷണവിവരങ്ങള്‍ പോലീസ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. വടകര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബി.എസ്.എന്‍.എല്‍. തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്ഥനായ സനില്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കോടതി വിശദീകരണം തേടിയതിനാലാണ് റിപ്പോര്‍ട്ട് നല്കുന്നത്.

വടകര െ്രെകം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി. പി.പി. സദാനന്ദനാണ് കേസന്വേഷിക്കുന്നത്. ഇദ്ദേഹം തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരാകും. ഇതുവരെ നടന്ന അന്വേഷണത്തില്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകള്‍ കോടതിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ടാകും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക