Image

കുവൈറ്റില്‍ പുതിയ മന്ത്രിസഭക്ക് അമീറിന്റെ അംഗീകാരം

സലിം കോട്ടയില്‍ Published on 21 July, 2012
കുവൈറ്റില്‍ പുതിയ മന്ത്രിസഭക്ക് അമീറിന്റെ അംഗീകാരം
കുവൈറ്റ് : പ്രധാനമന്ത്രി ഷെയ്ഖ് ജാബിര്‍ അല്‍ സബ അല്‍ മുബാറക് അല്‍ സബായുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന പുതിയ മന്ത്രിസഭക്ക് കുവൈറ്റ് അമീര്‍ ഷെയഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അംഗീകാരം നല്‍കി. കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രി ഒഴിച്ച് ബാക്കിയെല്ലാവരും ഇടംനേടിയ പുതിയ മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ കാര്യമായ അഴിച്ചു പണി നടന്നതായി സര്‍ക്കാര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ മന്ത്രിസഭയിലെ ഓയില്‍ മന്ത്രിയായിരുന്നു ഹാനി ഹുസൈനെയും ധനകാര്യ മന്ത്രിയായിരുന്നു നായിഫ് ഹജരഫിനെയും തല്‍സ്ഥാനത്തു തന്നെ വീണ്ടും നിയോഗിച്ചു. കഴിഞ്ഞ മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം ഇല്ലായിരുന്നു പക്ഷെ ഇക്കുറി പാര്‍ലമെന്റ് കാര്യ മന്ത്രിയായി പ്രധാനമന്ത്രി നിയമിച്ചിരിക്കുന്നത് ഡോ. റോള അബ്ദുള്ള എന്ന വനിതയാണ്. പതിനഞ്ച് അംഗങ്ങള്‍ ഉണ്ടായിരുന്ന മുന്‍ മന്ത്രിസഭയെ അപേക്ഷിച്ച് ഒരംഗം കുറവാണ് പുതിയ മന്ത്രിസഭയില്‍.

ഭരണഘടനാ കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള പര്‍ലിമെന്റിനെ അസാധുവാക്കുകയും അതിനു തൊട്ട് മുന്നിലുള്ള പാര്‍ലിമെന്റിനെ പുനസ്ഥാപിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞ മന്ത്രിസഭ രാജിവച്ചത്. അടുത്ത തെരഞ്ഞുടുപ്പ് വരെയുള്ള ഒരു താത്കാലിക സര്‍ക്കാരാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.

ആളുകള്‍ പ്രതീക്ഷിച്ച സര്‍ക്കാര്‍ തന്നെയാണ് നിലവില്‍ വന്നത്. പുതിയ സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തു എത്രയും പെട്ടന്നുതന്നെ പുതിയ തെരഞ്ഞുടുപ്പ് നടത്തി പാര്‍ലമെന്റിനെയും സര്‍ക്കാരിനെയും തെരഞ്ഞെടുക്കുക എന്നതാണെന്ന് കുവൈറ്റിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ഖാനിം അല്‍ നജ്ജാര്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ് രാജ്യത്ത് പരിമിതമായ നിലയില്‍ ജനാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രമാണ് കുവൈറ്റ്.

കുവൈറ്റില്‍ പുതിയ മന്ത്രിസഭക്ക് അമീറിന്റെ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക