Image

2012-ലെ 'കീന്‍' സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

മൊയ്തീന്‍ പുത്തന്‍ചിറ Published on 20 July, 2012
2012-ലെ 'കീന്‍' സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ ഗ്രാജ്വേറ്റ് എഞ്ചിനീയേഴ്‌സിന്റെ സംഘടനയായ കേരളാ എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്‌സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക (KEAN) യുടെ 2012 സ്‌കോളര്‍ഷിപ്പ് പദ്ധതി നാസോ കൗണ്ടി മുന്‍ മെറ്റീരിയല്‍സ്ബ്യൂറോ ഡയറക്ടര്‍ പി.ഐ. ജോണ്‍ ഉദ്ഘാടനം ചെയ്തു.

'കീന്‍' തെരഞ്ഞെടുക്കുന്ന അര്‍ഹരായ 5 എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പഠനത്തിന്റെയും ചിലവ് ശ്രീ. പി.ഐ. ജോണ്‍ വാഗ്ദാനം ചെയ്യുകയും ആദ്യ ഗഡു 'കീന്‍' പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിനെ ഏല്പിക്കുകയും ചെയ്തു.തദവസരത്തില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് ചെറിയാന്‍ പൂപ്പള്ളി, ട്രഷറര്‍ തോമസ് ജോര്‍ജ്ജ്, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ഗീസ് തുടങ്ങിയവര്‍ പി.ഐ. ജോര്‍ജ്ജിന്റെ ഉദാരമനസ്‌കതയെ പ്രകീര്‍ത്തിച്ചു സംസാരിച്ചു.

40 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ പി.ഐ. ജോര്‍ജ്ജ് തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ പ്രൊഫസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന, പഠിക്കാന്‍ മിടുക്കരായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി കീന്‍ ചെയ്യുന്ന മഹത്തായ ഈ സേവനം മറ്റു സംഘടനകള്‍ക്ക് മാതൃകയാകട്ടേ എന്ന് അദ്ദേഹം ആശംസിച്ചു.

കേരളത്തിലെ 32 എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പഠനസഹായവും കീന്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. പഠനസഹായം കൂടാതെ തൊഴില്‍ കണ്ടെത്തല്‍, ഉപദേശങ്ങള്‍, നെറ്റ്‌വര്‍ക്കിംഗ്, തൊഴില്‍ കണ്ടെത്താനുള്ള മാര്‍ഗനിര്‍ദ്ദേശം, പ്രൊഫഷണല്‍ സെമിനാര്‍, സാംസ്‌ക്കാരിക വികസനം തുടങ്ങിയവയിലും കീന്‍ ശ്രദ്ധ ചെലുത്തുന്നു.

501-സി (3) പദവിയുള്ള ഈ സംഘടനയ്ക്ക് നല്‍കുന്ന സംഭാവനകള്‍ നികുതി മുക്തമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.keanusa.org
2012-ലെ 'കീന്‍' സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
2012-ലെ 'കീന്‍' സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
2012-ലെ 'കീന്‍' സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക