Image

അഴിമതിക്കാര്‍ക്കെതിരേ മൂന്നു മാസത്തുള്ളില്‍ നടപടി വേണമെന്ന് കേന്ദ്രം

Published on 20 July, 2012
അഴിമതിക്കാര്‍ക്കെതിരേ മൂന്നു മാസത്തുള്ളില്‍ നടപടി വേണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ മൂന്നുമാസത്തിനുള്ളില്‍ കര്‍ശനടപടി സ്വീകരിക്കണമെന്നാലശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും ബാങ്കുകള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും നിര്‍ദേശംനല്കി.

അഴിമതിക്കാര്‍ക്കെതിരേ പ്രസിക്യൂഷന്‍ ഉള്‍പ്പെടെ തുടങ്ങിവയ്ക്കണമെന്ന നേരത്തെയുള്ള നിര്‍ദേശത്തോടെ വകുപ്പുമേധാവികള്‍ തണുപ്പന്‍ സമീപനമാണ് സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് കര്‍ശനനിര്‍ദേശം പുറപ്പെടുവിക്കുവാന്‍ കേന്ദ്രം നിര്‍ബന്ധിതരായത്. വിവിധവകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് (ഡിഒപിടി) വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക