Image

റമദാന്‍ ആഗതമായി

Published on 20 July, 2012
റമദാന്‍ ആഗതമായി
കോഴിക്കോട്: വിശ്വാസ വിശുദ്ധിയുടെ പുണ്യ റമദാന്‍ സമാഗതമായി. ഇനിയൊരു മാസക്കാലം ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും ദാനധര്‍മങ്ങളുടെയും ദിനരാത്രങ്ങള്‍. പാപമുക്തി തേടാനും പ്രാര്‍ഥനയിലൂടെയും സഹനത്തിലൂടെയും പുണ്യവും വിശുദ്ധിയും കൈവരിക്കാനും വിശ്വാസികള്‍ക്ക് കൈവന്ന അവസരമാണ് റമദാന്‍. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ്, ദേഹേച്ഛകളെ മാറ്റി നിര്‍ത്തി, സ്രഷ്ടാവില്‍ എല്ലാമര്‍പ്പിച്ച് ആത്മീയ ഊര്‍ജം നേടാനുള്ള അവസരം കൂടിയാണ് വിശ്വാസികള്‍ക്ക് റമദാന്‍.

ഒമാന്‍ ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച റമദാന്‍ വ്രതമാരംഭിച്ചിരുന്നു.തലശ്ശേരിയിലും കാപ്പാടും റമദാന്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ സംസ്ഥാനത്ത് ശനിയാഴ്ച റമദാന്‍ വ്രതം തുടങ്ങുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയതങ്ങള്‍ ജമലുലൈ്‌ളലി, പാണക്കാട് നാസിര്‍ അബ്ദുല്‍ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, കെ.വി ഇമ്പിച്ചമ്മദ് ഹാജി, സംയുക്ത ഖാദി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്് അബ്ദുല്‍ ഹമീദ് മദീനി, ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്‍ഖാദര്‍ മൗലവി എന്നിവര്‍ ശനിയാഴ്ച റമദാന്‍ ഒന്നായി നേരത്തെ ഉറപ്പിച്ചിരുന്നു.

റമദാന്‍ ആഗതമായി
നമസ്‌കാരത്തിനായി അംഗശുദ്ധിവരുത്തുന്ന വിശ്വാസി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക