Image

സ്വാമി ബുവാജിയുടെ രണ്ടാം സമാധിദിനാചരണം 23ന്

Published on 19 July, 2012
സ്വാമി ബുവാജിയുടെ രണ്ടാം സമാധിദിനാചരണം 23ന്
ന്യൂയോര്‍ക്ക്: യോഗാ ഗുരു സ്വാമി ബുവാജിയുടെ രണ്ടാം സമാധിദിനാചരണം 23ന് ന്യൂയോര്‍ക്കിലെ 43 സ്ട്രീറ്റിലുള്ള ഗ്രീന്‍ റൂമില്‍(യോഗാ ആന്‍ഡ് മെഡിറ്റേഷന്‍ റൂം) നടക്കും. വൈകിട്ട് 6.30 മുതല്‍ 8.30വരെയായിരിക്കും ചടങ്ങ്. പ്രവേശനം സൗജന്യമാണ്. സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്റര്‍നാഷണല്‍ ഗുരുകുല കമ്മിറ്റിയുടെ പേരിലെടുത്ത ചെക്ക് കൊണ്ടുവരേണ്ടതാണെന്ന് ഗുരു ദിലീപ്ജി അറിയിച്ചു. ഭക്തര്‍ക്ക് പ്രസാദമായ ഫലങ്ങളും പഴങ്ങളും കൊണ്ടുവരാവുന്നതാണ്. പ്രത്യേക പൂജകള്‍, ഭജന്‍, കീര്‍ത്തനം, സംഗീത പരിപാടികള്‍ എന്നിവയും ചടങ്ങിനോടനുബന്ധിച്ചുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് gurudileepji@yahoo.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെ­ടുക.
സ്വാമി ബുവാജിയുടെ രണ്ടാം സമാധിദിനാചരണം 23ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക