Image

അമേരിക്കന്‍ കപ്പല്‍ വെടിവെയ്‌പ്‌: മുന്നറിയിപ്പ്‌ നല്‍കിയിരുന്നില്ലെന്ന്‌ റിപ്പോര്‍ട്ട്‌

Published on 19 July, 2012
അമേരിക്കന്‍ കപ്പല്‍ വെടിവെയ്‌പ്‌: മുന്നറിയിപ്പ്‌ നല്‍കിയിരുന്നില്ലെന്ന്‌ റിപ്പോര്‍ട്ട്‌
ദുബായ്‌: അമേരിക്കന്‍ കപ്പലില്‍ നിന്നുണ്ടായ വെടിയേറ്റ്‌ ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക്‌ പരിക്കേല്‍ക്കുയും ചെയ്‌ത സംഭവത്തില്‍ കപ്പല്‍ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നില്ലെന്ന്‌ റിപ്പോര്‍ട്ട്‌.

മല്‍സ്യബനധന ബോട്ടില്‍ നിന്ന്‌ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ഉമശേഖരനും മുരുകനും പൊലീസിനെ അറിയിച്ചതാണിത്‌. ഇവരില്‍ നിന്ന്‌ ദുബായ്‌ പൊലീസ്‌ ബുധനാഴ്‌ച തെളിവെടുത്തിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ്‌ അമേരിക്കന്‍ കപ്പലില്‍ നിന്ന്‌ വെടിവെപ്പുണ്ടായതെന്നാണ്‌ സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും വ്യക്തമാക്കുന്നതെന്ന്‌ ദുബായ്‌ പൊലീസ്‌ മേധാവി ലഫ്‌. ജനറല്‍ ദാഹി ഖല്‍ഫാനും വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച്‌ യു.എസ്‌, യു.എ.ഇ അധികൃതര്‍ അന്വേഷണം തുടങ്ങിയതായാണ്‌ കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും വ്യക്തമാക്കിയത്‌. എന്നാല്‍ ഇതിന്‍െറ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്‌ച ഉച്ചക്കുശേഷം രണ്ടരയോടെ ദുബായ്‌ ജുമൈറ നാലില്‍ നിന്ന്‌ മല്‍സ്യ ബന്ധനത്തിന്‌ പോയി തിരിച്ചുവരികയായിരുന്ന ബോട്ടിന്‌ നേരെയാണ്‌ അമേരിക്കന്‍ നാവിക സേനയുടെ കപ്പലില്‍ നിന്ന്‌ വെടിവെപ്പുണ്ടായത്‌. സംഭവത്തില്‍ രാമനാഥപുരം തിരുപ്പുല്ലാണി തോപ്പുവലസൈ ആറുമുഖത്തിന്‍െറ മകന്‍ എ. ശേഖര്‍ മരിക്കുകയും ഇതേ നാട്ടുകാരായ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക