Image

കുവൈറ്റ്‌ കെഎംസിസി സിറ്റി ഏരിയ കമ്മിറ്റി റമദാന്‍ മുന്നൊരുക്കം സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 19 July, 2012
കുവൈറ്റ്‌ കെഎംസിസി സിറ്റി ഏരിയ കമ്മിറ്റി റമദാന്‍ മുന്നൊരുക്കം സംഘടിപ്പിച്ചു
കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ കെഎംസിസി സിറ്റി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ റമദാനിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച `പുണ്യങ്ങളുടെ പൂക്കാലം വരവായ്‌' പരിപാടി സിറ്റി സംഘം റസ്‌റ്റോറന്റില്‍ പ്രസിഡന്റ്‌ ഹംസ കരിങ്കപ്പാറയുടെ അധ്യക്ഷതയില്‍ കെഎംസിസി മതകാര്യ സമിതി കണ്‍വീനര്‍ എന്‍ജിനീയര്‍ റഹീം സാഹിബ്‌ ഉദ്‌ഘാടനം ചെയ്‌തു. ഹംസ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. പരിശുദ്ധ റമദാനിനെ വരവേല്‍ക്കുമ്പോള്‍ ആദ്യമായി നാം നമ്മുടെ ഹൃദയത്തെ ശുദ്ധമാക്കണം. എത്ര പ്രലോഭനങ്ങള്‍ ഉണെ്‌ടങ്കിലും അള്ളാഹു വിരോധിച്ച കാര്യങ്ങള്‍ വെടിയാനുള്ള മനക്കരുത്താണ്‌ റമദാന്‍ മാസം കൊണ്‌ട്‌ നേടിയെടുക്കേണ്‌ട മാനസികമായ ആത്‌മീയത. റമദാന്‍ കൊണ്‌ട്‌ ലക്ഷ്യമിടുന്നത്‌ കേവലം അന്നപാനീയങ്ങള്‍ വെടിയല്‍ മാത്രമല്ല, അള്ളാഹുവിന്റെ സാമീപ്യം കരസ്‌ഥമാക്കലാണെന്നും ഈ റമദാന്‍ അതിനൊരു കാരണമാവട്ടെയെന്നും അദ്ദേഹം ഉപദേശിച്ചു.

കേന്ദ്ര നേതാക്കളായ ബഷീര്‍ ബാത്ത, എച്ച്‌. ഇബ്രാഹീം കുട്ടി, ഇഖ്‌ബാല്‍ മാവിലാടം തുടങ്ങിയ നേതാക്കള്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു. ഏരിയ കമ്മിറ്റി നേതാക്കളായ ശിഹാബ്‌ ആലക്കാട്‌, മുസ്‌തഫ പുതിയങ്ങാടി, കരീം, റഹീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സിറ്റി ഏരിയ മതകാര്യ സമിതി കണ്‍വീനര്‍ ഹൈദര്‍ പെരുമളബാദ്‌ സ്വാഗതവും ഏരിയ ട്രഷറര്‍ അസീസ്‌ പാടൂര്‍ നന്ദിയും പറഞ്ഞു.
കുവൈറ്റ്‌ കെഎംസിസി സിറ്റി ഏരിയ കമ്മിറ്റി റമദാന്‍ മുന്നൊരുക്കം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക