Image

മലങ്കര കാത്തലിക്ക് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.

മോഹന്‍ വര്‍ഗീസ്‌ Published on 19 July, 2012
മലങ്കര കാത്തലിക്ക് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.
ന്യൂയോര്‍ക്ക്: മലങ്കര കാത്തോലിക്കാ സഭയുടെ അമേരിക്കയിലെയും കാനഡയിലെയും വിശ്വാസി സമൂഹം ഒന്നിക്കുന്ന മഹാ വിശ്വാസ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ആഗസ്റ്റ് 9 മുത് 12 വരെ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ കണ്ട് മനസ്സിലാക്കാന്‍ വിവിധ കമ്മറ്റികള്‍ സമ്മേളന നഗരിയായ മാര്‍ ഇവാനിയോസ് നഗര്‍ സന്ദര്‍ശിച്ചു.

 ജൂലൈ പതിനാലാം തീയ്യതി കൂടിയ കണ്‍വന്‍ഷന്‍ ജനറല്‍ കമ്മറ്റി ഒരുക്കങ്ങള്‍ പ്രത്യേകം വിലയിരുത്തി. കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയൂസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ കോ-ചെയര്‍മാന്‍ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ കോച്ചേരി, ജനറല്‍ കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ മംഗലത്ത് എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഫിലിപ്പ് ജോണ്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചു. വിവിധ കമ്മിറ്റി സെക്രട്ടറിമാര്‍ അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രജിസ്‌ട്രേഷന്‍ കമ്മറ്റിയുടെ കണക്കനുസരിച്ച് മിക്കവാറും എല്ലാമുറികളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ വൈദികരും അല്മായ സെക്രട്ടറിമാരും മറ്റ് കമ്മറ്റിഅംഗങ്ങളും ഈ മീറ്റിംഗില്‍ പങ്കെടുത്തു. വിവിധ കമ്മിറ്റികളെ കൂടുതല്‍ ഏകോപിപ്പിച്ച് ഏറ്റവും അടുത്ത ഒരുക്കങ്ങള്‍ നടത്താന്‍ ജനറല്‍ ബോഡി തീരുമാനിച്ചു.

മലങ്കര കാത്തലിക്ക് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.
Convention Committee Conveners & Secretaries along with Convention Chairman - Most Rev. Dr. Thomas Mar Eusebius, The Exarchate Bishop
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക