Image

കര്‍ദിനാള്‍ മാര്‍ അലഞ്ചേരിക്ക്‌ വാഴ്‌ത്തപ്പെട്ട ജോണ്‌ പോള്‍ രണ്ടാമന്‍ മിഷനില്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 18 July, 2012
കര്‍ദിനാള്‍ മാര്‍ അലഞ്ചേരിക്ക്‌ വാഴ്‌ത്തപ്പെട്ട ജോണ്‌ പോള്‍ രണ്ടാമന്‍ മിഷനില്‍ സ്വീകരണം
ഗാര്‍ഫീല്‍ഡ്‌, ന്യൂജേഴ്‌സി: ജൂലൈ 26 മുതല്‍ 29 വരെ അറ്റ്‌ലാന്റയില്‍ വച്ച്‌ നടക്കുന്ന സീറോ മലബാര്‍ കത്തോലിക്കാ കണ്‍വെന്‍ഷനില്‍ സംബന്ധിക്കാനായി എത്തുന്ന മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ അലഞ്ചേരി ജൂലൈ 24 -ന്‌ ചൊവ്വാഴ്‌ച ന്യൂജേഴ്‌സിയിലെ വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ സീറോ മലബാര്‍ കത്തോലിക്ക മിഷന്‍ സന്ദര്‍ശിക്കും. തങ്ങളുടെ മിഷന്‍ സന്ദര്‍ശിക്കുന്ന സഭയുടെ വലിയ പിതാവിന്‌ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കുന്നതിനായി മിഷന്‍ അംഗങ്ങള്‍ ഒന്നടങ്കം ഉത്സാഹത്തോടെ മിഷന്‍ ഡയറക്ടര്‍ ഫാ: പോള്‍ കോട്ടക്കലിന്റെ നേതൃത്വത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു. ചിക്കാഗോ സീറോ മലബാര്‍ കത്തോലിക്കാ രൂപതാധ്യക്ഷന്‍ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തും അന്നേദിവസം സന്നിഹിതനായിരിക്കും.

അന്നേദിവസം മിഷന്‍ കമ്മറ്റി അംഗങ്ങളുമായി ഉച്ചവിരുന്നില്‍ സംബന്ധിച്ച ശേഷം 2 മണി മുതല്‍ കര്‍ദിനാള്‍ മാര്‍ അലഞ്ചേരി മിഷനിലെ യുവ ജനങ്ങളുമായി സഭയെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടത്തും. വൈകിട്ട്‌ 7 മണിക്ക്‌ വലിയ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന്‌ പൊതുയോഗവും അതിനു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. സ്വീകരണ യോഗത്തില്‍ മിഷനിലെ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.

ദിവ്യബലിയില്‍ സംബന്ധിക്കുവാനും തുടര്‍ന്ന്‌ നടക്കുന്ന മറ്റു പൊതു പരിപാടികളിലെക്കും ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന്‌ മിഷന്‍ ഡയറക്ടര്‍ ഫാ: കോട്ടക്കല്‍ അറിയിച്ചു. കൈക്കരന്മാര്‍ ഫ്രാന്‍സിസ്‌ പള്ളുപ്പെട്ട, ജോയ്‌ ചാക്കപ്പന്‍, സെക്രട്ടറി ബാബു ജോസഫ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ സ്വീകരണ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു. സിറിയക്‌ കുര്യന്‍ (പബ്ലിസിറ്റി) അറിയിച്ചതാണിത്‌.
കര്‍ദിനാള്‍ മാര്‍ അലഞ്ചേരിക്ക്‌ വാഴ്‌ത്തപ്പെട്ട ജോണ്‌ പോള്‍ രണ്ടാമന്‍ മിഷനില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക