Image

ഒമാനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശി മരിച്ചു

Published on 18 July, 2012
ഒമാനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശി മരിച്ചു
മസ്‌കത്ത്‌: ഒമാനിലെ ഖാബൂറക്ക്‌ സമീപം ടാക്‌സി ട്രക്കിലിടിച്ച്‌ കണ്ണൂര്‍ സ്വദേശി മരിച്ചു. രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. തളിപറമ്പ്‌ ശ്രീകണ്‌ഠപുരം നെടിയങ്ങ അയ്യകത്ത്‌ പുതിയപുരയില്‍ മുഹമ്മദ്‌കുഞ്ഞിന്റെ മകന്‍ മുസ്‌തഫയാണ്‌ (31) മരിച്ചത്‌. ബിദായയില്‍ കഫ്‌തീരിയ നടത്തുന്ന ഇദ്ദേഹം ചൊവ്വാഴ്‌ച വൈകുന്നേരം ഖാബൂറയിലെ ഹൈപര്‍മാര്‍ക്കറ്റിലേക്ക്‌ പോകവെയാണ്‌ അപകടം. മുസ്‌തഫ സഞ്ചരിച്ചിരുന്ന ടാക്‌സി നിയന്ത്രണംവിട്ട്‌ ട്രക്കിലിടിക്കുകയായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.

ബിദായക്കും ഖാബൂറക്കുമിടയില്‍ ബിരീഖില്‍ ടാക്‌സിക്ക്‌ കൈകാണിച്ച യാത്രക്കാരനെ കയറ്റാനായി വെട്ടിതിരിച്ച ടാക്‌സി നിയന്ത്രണംവിടുകയായിരുന്നുവത്രെ. ടാക്‌സി ്രൈഡവറായ ഒമാന്‍ സ്വദേശിക്കും മറ്റൊരു യാത്രക്കാരനുമാണ്‌ പരിക്കേറ്റത്‌. സൊഹാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മുസ്‌തഫയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലത്തെിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ഭാര്യ ഷമീമ, മകന്‍ മുഹമ്മദ്‌ നിഷാല്‍ (രണ്ട്‌) എന്നിവര്‍ക്ക്‌ ഒപ്പമാണ്‌ മുസ്‌തഫ ബിദായയില്‍ താമസിച്ചിരുന്നത്‌. മാതാവ്‌: സാറ. ഒന്നരവര്‍ഷം മുമ്പാണ്‌ ഇദ്ദേഹം ഇവിടെ കഫ്‌തീരിയ ആരംഭിച്ചത്‌. അപകടവിവരമറിഞ്ഞ്‌ മുസ്‌തഫയുടെ ഭാര്യയെയും മകനെയും സഹമിലെ ബന്ധുവീട്ടിലേക്ക്‌ മാറ്റി.
ഒമാനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക