Image

ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ സന്‍ജീവ്‌ അറോറയ്‌ക്ക്‌ ഡാളസില്‍ യാത്രയയപ്പ്‌ നല്‍കി

ആന്‍ഡ്രൂസ്‌ അഞ്ചേരി Published on 17 July, 2012
ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ സന്‍ജീവ്‌ അറോറയ്‌ക്ക്‌ ഡാളസില്‍ യാത്രയയപ്പ്‌ നല്‍കി
ഡാളസ്‌: ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ആയി നിയമിതനായ ഹൂസ്റ്റന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ സന്‍ജീവ്‌ അറോറയ്‌ക്ക്‌ ഡാളസില്‍ യാത്രയയപ്പ്‌ നല്‍കി.

റിച്ചാര്‍ഡ്‌സണ്‍ ഫണ്‍ ഏഷ്യ ഓഡിറേറാറിയത്തില്‍ വച്ച്‌ ജൂലൈയ്‌ 15-ാം തീയതി ഞായറാഴ്‌ച ഗ്രേററര്‍ ഡാളസ്‌ ഇന്ത്യോ അമേരിക്കന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സും, ഇന്ത്യ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സസും ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്‌ട്‌ഷിപ്പ്‌ കൗണ്‍സിലും സംയുക്തമായാണ്‌ അനുമോദന മീററിംഗ്‌ സംഘടിപ്പിച്ചത്‌.

ഇന്ത്യോ അമേരിക്കന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ സുനില്‍ മാനി സ്വാഗതമാശംസിച്ചു. ഇന്ത്യ അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീധര്‍ റെഡി , ഇന്ത്യ -അമേരിക്കന്‍ ഫ്രണ്‌ട്‌ഷിപ്പ്‌ കൗണ്‍സില്‍ ടെക്‌സസ്‌ മേഖല പ്രസിഡന്റ്‌ പ്രസാദ്‌ തോട്ടക്കൂറ, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ശബ്‌നം മോഡ്‌ഗില്‍ എന്നിവര്‍ സന്‍ജീവ്‌ അറോറയ്‌ക്ക്‌ ആശംസകള്‍ നേര്‍ന്നു.

അമേരിക്കയിലെ സൗത്ത്‌ വെസ്റ്റ്‌ റീജിയനിലുള്ള ഒന്‍പത്‌ സ്റ്റേററുകളുടെ ചുമതലയാണ്‌ ഹൂസ്റ്റന്‍ കോണ്‍സുലേറ്റിനുള്ളത്‌. ഒരോ പ്രവാസി ഭാരതീയന്റെയും ആവശ്യങ്ങളില്‍ സാധ്യമായ വിധത്തില്‍ സഹായഹസ്‌തങ്ങള്‍ എത്തിക്കുവാന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ സന്‍ജീവ്‌ അറോറ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഡാളസിലെ ബിസ്‌നസ്‌ കമ്യൂണിറ്റിയുമായും സാംസ്‌കാരിക സംഘടനകളുമായും പ്രത്യേക സ്‌നേഹ ബന്‌ധം പുലര്‍ത്തുവാനും സാധിച്ചു.

ഇന്ത്യ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ ററി.പി. മാത്യു, ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം രാജു ജോര്‍ജ്‌, ആന്‍ഡ്രൂസ്‌ അഞ്ചേരി, വിക്‌ടര്‍ ഏബ്രഹാം, തിയോഫിന്‍ ചാമക്കാലാ, എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയംഗങ്ങള്‍, ഡാളസ്‌ ബിസിനസ്‌ കമ്യൂണിറ്റി, കോര്‍പ്പറേറ്റ്‌ അഡൈ്വസറി ബോര്‍ഡ്‌ അംഗങ്ങള്‍ തുടങ്ങി ഡാളസിലെ വിവിധ സംഘടനാ പ്രതിനിധികള്‍ സന്‍ജീവ്‌ അറോറയുടെ ബഹുമാനാര്‍ത്ഥം നല്‍കിയ അത്താഴ വിരുന്നില്‍ സംബന്ധിച്ചു.

2009 ജനുവരി മാസം മുതല്‍ ഹൂസ്റ്റന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ ആയി പ്രവര്‍ത്തിയ്‌ക്കുന്ന സന്‍ജീവ്‌ അറോറ ആഗസ്റ്റ്‌ മാസം ആദ്യ വാരം ദോഹയിലെത്തി ഇന്ത്യന്‍ അംബാസഡര്‍ ആയി ചാര്‍ജെടുക്കും.
ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ സന്‍ജീവ്‌ അറോറയ്‌ക്ക്‌ ഡാളസില്‍ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക