Image

വെടിവെയ്‌പ്‌: ഇന്ത്യ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു

Published on 17 July, 2012
വെടിവെയ്‌പ്‌: ഇന്ത്യ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: ദുബായ്‌ ജബല്‍ അലി തുറമുഖത്തിന്‌ സമീപം വെടിവെയ്‌പില്‍ തമിഴ്‌നാട്ടുകാരനായ ഒരു മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ ഇന്ത്യ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. ദുബായിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷിനോടാണ്‌ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

യുഎസ്‌ കപ്പലില്‍ നിന്നായിരുന്നു മത്സ്യബന്ധന ബോട്ടിന്‌ നേര്‍ക്ക്‌ വെടിയുതിര്‍ത്തത്‌. മൂന്ന്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ അമേരിക്ക അനുശോചിച്ചിരുന്നു. മുന്നറിയിപ്പ്‌ നല്‍കിയിട്ടും കപ്പലിന്‌ നേര്‍ക്ക്‌ ബോട്ട്‌ അടുപ്പിച്ചതാണ്‌ വെടിയുതിര്‍ക്കാന്‍ കാരണമെന്നാണ്‌ അമേരിക്കയുടെ വിശദീകരണം. സംഭവത്തെക്കുറിച്ച്‌ യുഎഇയും അന്വേഷിക്കുന്നുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക