Image

ശ്രേയാ ഘോഷാലിന്റെ സംഗീതസന്ധ്യ ഒക്‌ടോബര്‍ 5-ന്‌ വെര്‍ജീനിയയില്‍

ഡോ. മുരളീ രാജന്‍ Published on 16 July, 2012
ശ്രേയാ ഘോഷാലിന്റെ സംഗീതസന്ധ്യ ഒക്‌ടോബര്‍ 5-ന്‌ വെര്‍ജീനിയയില്‍
വാഷിംഗ്‌ടണ്‍ ഡി.സി: കേരളാ കള്‍ച്ചറല്‍ സൊസൈറ്റിയും (കെ.സി.എസ്‌.എം.ഡബ്ല്യു), അമേരിക്കന്‍ അസോസിയേഷന്‍സ്‌ ഓഫ്‌ ഫിസിഷ്യന്‍സ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിനും (എ.എ.പി.ഐ) ചേര്‍ന്ന്‌ ഒക്‌ടോബര്‍ 5-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ പ്രസിദ്ധ ഇന്ത്യന്‍ പിന്നണി ഗായിക ശ്രേയാ ഘോഷാലിന്റെ സംഗീത സന്ധ്യ നടത്തും.

ലീസ്‌ ബര്‍ഗ്‌, വെര്‍ജീനിയയിലെ 18890 അപ്പര്‍ ബെല്‍മോണ്ട്‌ പാലസിലെ നാഷണല്‍ കോണ്‍ഫറന്‍സ്‌ സെന്ററിലുള്ള 1500 പേര്‍ക്കിരിക്കാവുന്ന ആധുനിക സംവിധാനങ്ങളുള്ള ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും പരിപാടി നടക്കുന്നത്‌.

ഹിന്ദി, തമിഴ്‌, മലയാളം, തെലുങ്ക്‌, കന്നഡ, ആസാമീസ്‌, ബംഗാളി, ഭോജ്‌പുരി, ഗുജറാത്തി, മറാഠി, നേപ്പാളി, ഒറിയ എന്നീ ഭാഷകളില്‍ നിരവധി പിന്നണി ഗാനങ്ങള്‍ ആലപിച്ച്‌ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച ഈ യുവ ഗായിക വെര്‍ജീനിയയില്‍ ആദ്യമായി സംഗീത സന്ധ്യ അവതരിപ്പിക്കുകയാണ്‌.

ടിക്കറ്റിന്റെ വില്‍പ്പന ജൂലൈ 15-ന്‌ ആരംഭിച്ചു. ആദ്യദിനം തന്നെ അഞ്ഞൂറില്‍പ്പരം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. വാഷിംഗ്‌ടണ്‍, മേരീലാന്റ്‌, വെര്‍ജീനിയ എന്നിവടങ്ങളിലെ സംഗീതപ്രേമികള്‍ ഈ പരിപാടിയില്‍ പങ്കുചേരുവാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.kcsmw.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുകയോ, ബിനോയ്‌ ശങ്കരത്ത്‌ (703 981 1268), അനില്‍ ചന്ദ്രന്‍ (301 346 3188) എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക.
ശ്രേയാ ഘോഷാലിന്റെ സംഗീതസന്ധ്യ ഒക്‌ടോബര്‍ 5-ന്‌ വെര്‍ജീനിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക