Image

ഗാര്‍ഹിക വീസയില്‍ നിന്നും തൊഴില്‍ വീസയിലേയ്‌ക്കുള്ള മാറുവാനുള്ള സമയ പരിധി ദീര്‍ഘിപ്പിച്ചു

സലിം കോട്ടയില്‍ Published on 16 July, 2012
ഗാര്‍ഹിക വീസയില്‍ നിന്നും തൊഴില്‍ വീസയിലേയ്‌ക്കുള്ള മാറുവാനുള്ള സമയ പരിധി ദീര്‍ഘിപ്പിച്ചു
കുവൈറ്റ്‌: കുവൈറ്റിലെ ഗാര്‍ഹിക വീസയില്‍ നിന്നും തൊഴില്‍ വീസയിലേക്ക്‌ മാറുവാനുള്ള സമയ പരിധി ദീര്‍ഘിപ്പിച്ചു. സെപ്‌റ്റംബര്‍ മുപ്പതു വരെ ഉണ്‌ടായിരുന്ന സമയപരിധിയാണ്‌ 2013 ഫെബ്രുവരി വരെ നീട്ടിയത്‌. ഇത്‌ സംബന്ധിച്ചുള്ള ഉത്തരവ്‌ സാമൂഹിക മന്ത്രാലയം പുറത്തിറിക്കി.

കഴിഞ്ഞ കുറെ കാലമായി തൊഴില്‍ വീസ കൊടുക്കുന്നതില്‍ കര്‍ശനമായ നിബന്ധനകള്‍ സ്വീകരിച്ച്‌ വരികയായിരുന്നു തൊഴില്‍ മന്ത്രാലയം. കുവൈറ്റിലെ നിയമ പ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ യാതൊരു നിയമ പരിരക്ഷയും നിലവിലില്ല. വീസാ മാറ്റം നിലവില്‍ വന്നതിനുശേഷം വളരെ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന്‌ അധികൃതര്‍ അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ സ്വന്തം സ്‌പോണ്‍സറുടെയോ അവരുമായി രക്ത ബന്ധമുള്ളവരുടെയോ ഉടമസ്ഥതയിലുള്ള തൊഴില്‍ സ്ഥാപനങ്ങളിലേക്കോ പുതിയ നിയമ പ്രകാരം വീസ മാറ്റാവുന്നതാണ്‌.
ഗാര്‍ഹിക വീസയില്‍ നിന്നും തൊഴില്‍ വീസയിലേയ്‌ക്കുള്ള മാറുവാനുള്ള സമയ പരിധി ദീര്‍ഘിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക