Image

പ്രൊഫ. ഗോപിനാഥ്‌ മുതുകാടിന്റെ മാജിക്‌ ഷോ അമേരിക്കയില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 15 July, 2012
പ്രൊഫ. ഗോപിനാഥ്‌ മുതുകാടിന്റെ മാജിക്‌ ഷോ അമേരിക്കയില്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ പുതുതായി ആരംഭിച്ച ഇ.ടി.വി. എന്റര്‍ടൈന്‍മെന്റ്‌ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പ്രശസ്‌തനായ പ്രൊഫ. ഗോപിനാഥ്‌ മുതുകാടിന്റെ മുഴുനീള മാജിക്‌ ഷോ 2013 ഏപ്രില്‍-മെയ്‌ മാസങ്ങളില്‍ കാനഡ, യുഎസ്‌എ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടത്തുന്നു.

ഇ.ടി.വി. ഗ്രൂപ്പിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പ്രശസ്‌ത ചലച്ചിത്ര താരം ദിവ്യാ ഉണ്ണി ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിച്ചു. ഇ.ടി.വി. ഗ്രൂപ്പിന്റെ ഉദ്‌ഘാടനം പ്രൊഫ. മുതുകാട്‌ നിര്‍വ്വഹിച്ചു.

ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, ഫോമ മുന്‍ പ്രസിഡന്റ്‌ ശശിധരന്‍ നായര്‍, ഡോ. ആറന്മുള ഹരിഹരപുത്രന്‍, രാജന്‍ ശങ്കരാടി, ഗള്‍ഫ്‌ ഗേറ്റ്‌ ഷാജഹാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അനില്‍ ആറന്മുള ചടങ്ങുകള്‍ നിയന്ത്രിച്ചു. എബ്രഹാം ഈപ്പന്‍ സ്വാഗതവും, രാജ്‌മോഹന്‍ കുനിയില്‍ നന്ദിയും പറഞ്ഞു.
പ്രൊഫ. ഗോപിനാഥ്‌ മുതുകാടിന്റെ മാജിക്‌ ഷോ അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക