Image

കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ലേഡി കാത്തലിക്‌ ചര്‍ച്ചില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

Published on 15 July, 2012
കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ലേഡി കാത്തലിക്‌ ചര്‍ച്ചില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
ഫ്‌ളോറിഡ: കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ലേഡി ഓഫ്‌ ഹെല്‍ത്ത്‌ കാത്തലിക്‌ ചര്‍ച്ചില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 2012 ജൂലൈ 13 മുതല്‍ 22 വരെ ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിച്ചുവരുന്നു.

ജൂലൈ 13-വെള്ളിയാഴ്‌ച മുതല്‍ 9 ദിവസത്തെ നൊവേന, വൈകുന്നേരം 6.45ന്‌ ലദീഞ്ഞ്‌, കുര്‍ബാന; മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ജൂലൈ 14-ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ കുര്‍ബാനയും തുടര്‍ന്ന്‌ നൊവേനയും നടന്നു.

ജൂലൈ 21 - ശനിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ലദീഞ്ഞ്‌, കുര്‍ബാന, മദ്ധ്യസ്ഥപ്രാര്‍ത്ഥന, മെഴുകുതിരി പ്രദക്ഷിണം എന്നിവയും ജൂലൈ 22-ഞായറാഴ്‌ച്‌ രാവിലെ 9.30ന്‌ മുന്‍ തൃശൂര്‍ രാപതാ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴിയുടെ മുഖ്യ കാര്‍മികത്വത്തില്‍ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാന, തിരുന്നാള്‍ സന്ദേശം, താളവാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പ്രദക്ഷിണം എന്നിവ നടത്തും.

ഇന്ത്യയിലെ ആദ്യ വിശുദ്ധയും, രോഗികളുടെയും നിസ്സഹായകരുടെയും മദ്ധ്യസ്ഥയുമായ അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥം തേടി അനുഗ്രഹങ്ങള്‍ പ്രാപിപ്പാന്‍ ഏവരേയും ക്ഷണിച്ചു കൊള്ളുന്നതായി വികാരി ഫാ. സക്കറിയാസ്‌ തോട്ടുവേലി അറിയിച്ചു. പ്രസുദേന്തി കുറ്റിയാനി ഫാമിലി (തങ്കം, അലീഷ, ജോയി) ആണ്‌.
കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ലേഡി കാത്തലിക്‌ ചര്‍ച്ചില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക