Image

നവയുഗം സാംസ്‌കാരിക വേദി ദമാം അല്‍ അതീര്‍ യൂണിറ്റ്‌ രൂപീകരിച്ചു

അനില്‍ കുറിച്ചിമുട്ടം Published on 13 July, 2012
നവയുഗം സാംസ്‌കാരിക വേദി ദമാം അല്‍ അതീര്‍ യൂണിറ്റ്‌ രൂപീകരിച്ചു
ദമാം: നവയുഗം സാംസ്‌കാരിക വേദി ദമാം അല്‍ അതീര്‍ യൂണിറ്റ്‌ രൂപീകരിച്ചു. സോമന്റെ അധ്യക്ഷതയില്‍ നടന്ന രൂപീകരണ യോഗം കേന്ദ്ര കമ്മിറ്റി അംഗം മെഹബൂബ്‌ കോന്നി ഉദ്‌ഘാടനം ചെയ്‌തു. കെ.ആര്‍. അജിത്‌ സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വിശദീകരിച്ചു. റ്റിറ്റോ ജോയിക്കുട്ടി, പത്മകുമാര്‍ സി.എസ്‌, ഉണ്ണികൃഷ്‌ണന്‍, ദിലീപ്‌ എസ്‌, റിയാസ്‌ ഖാലിദ്‌, രഞ്ചിത്‌, സന്തോഷ്‌, സുനില്‍ എസ്‌, ഫ്രാന്‍സിസ്‌, വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

ദമാമില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ആറുവയസുകാരനായ തൗഫീഖ്‌ മുഹമ്മദിന്‌ അനുശോചനം രേഖപ്പെടുത്തിയാണ്‌ യോഗം ആരംഭിച്ചത്‌. പ്രവാസികളുടെ പേരില്‍ എന്‍ആര്‍ഐ ക്വോട്ട എന്ന വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കണം എന്നും പ്രവാസികള്‍ക്കായി മെരിറ്റില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന്‌ അഭ്യര്‍ഥിച്ച്‌ പ്രമേയം അവതരിപ്പിച്ചു.

യൂണിറ്റ്‌ ഭാരവാഹികളായി അനീഷ്‌ തങ്കപ്പന്‍ (പ്രസിഡന്റ്‌), കെ. അശോകന്‍, മധു തങ്കപ്പന്‍ (വൈസ്‌ പ്രസിഡന്റുമാര്‍), രഞ്‌ജിത്‌ (സെക്രട്ടറി), റോബിന്‍ മാത്യു, പി. അനില്‍ കുമാര്‍ (ജോയിന്റ്‌ സെക്രട്ടറിമാര്‍), കെ. രാജന്‍ (ട്രഷറര്‍), യു. പീര്‍ മുഹമ്മദ്‌, ജി. വിഷ്‌ണു, പി. അനി, കെ. സന്തോഷ്‌ (എക്‌സിക്യുട്ടീവ്‌ അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. ആര്‍. സജീവ്‌ സ്വാഗതവും, സുനീര്‍ നന്ദിയും പറഞ്ഞു.
നവയുഗം സാംസ്‌കാരിക വേദി ദമാം അല്‍ അതീര്‍ യൂണിറ്റ്‌ രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക