Image

ടി.പി.വധം: പി.മോഹനന്‍ അടക്കം 14 പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Published on 13 July, 2012
ടി.പി.വധം: പി.മോഹനന്‍ അടക്കം 14 പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റിലായ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍ അടക്കമുള്ള 14 പ്രതികളെ വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പി.മോഹനനുപുറമെ കൊടി സുനി, കിര്‍മാണി മനോജ് തുടങ്ങിയ പ്രതികളെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. അതേസമയം, കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ കൊലയാളി സംഘാംഗം ഷിനോജിനെ 19 വരെ പോലീസ് കസ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. ടി.കെ.രജീഷ് ഒഴികെയുള്ള എല്ലാ പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക