Image

ഉച്ചക്കഞ്ഞിക്കുള്ള അരിയില്‍ ചത്ത എലി: ഉന്നതതല അന്വേഷണം നടത്തുമെന്ന് അനൂപ് ജേക്കബ്

Published on 13 July, 2012
ഉച്ചക്കഞ്ഞിക്കുള്ള അരിയില്‍ ചത്ത എലി: ഉന്നതതല അന്വേഷണം നടത്തുമെന്ന് അനൂപ് ജേക്കബ്
കോഴിക്കോട്: ഉച്ചക്കഞ്ഞിക്കുള്ള അരിയില്‍ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ്. കോഴിക്കോട് കൊടുവള്ളിയിലെ റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ മിന്നല്‍ പരിശോധന നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉച്ചക്കഞ്ഞിവെക്കാന്‍ സിവില്‍ സപ്ളൈസില്‍നിന്ന് ലഭിച്ച അരിയിലാണ് ചത്ത എലിയെ കണ്ടത്. ബീഡിക്കുറ്റി, ആസ്ബസ്റ്റോസ് പൈപ്പിന്റെ കഷണം എന്നിവയും അരിയിലുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക