Image

ചിരിയരങ്ങുമായി രാജു മൈലപ്രയും എ.വി. വര്‍ഗീസും

ജോയിച്ചന്‍ പുതുക്കുളം Published on 12 July, 2012
ചിരിയരങ്ങുമായി രാജു മൈലപ്രയും എ.വി. വര്‍ഗീസും
ന്യൂയോര്‍ക്ക്‌: ഫോമയുടെ ഹ്യൂസ്റ്റണ്‍, ലാസ്‌വേഗസ്‌ കണ്‍വെന്‍ഷനുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന്‌ തിരികൊളുത്തിയ രാജു മൈലപ്ര ഹാട്രിക്കുമായി കാര്‍ണവല്‍ ഗ്ലോറിയിലേക്കും കടന്നുവരുന്നു. `ചിരിച്ചാലും മരിക്കും, കരഞ്ഞാലും മരിക്കും, എന്നാല്‍ പിന്നെ ചിരിച്ചുകൂടെ...' എന്ന ആപ്‌തവാക്യം ഉയര്‍ത്തിപ്പിടിച്ച്‌ ഫോമ നടത്തുന്ന `ചിരിയരങ്ങ്‌' പരിപാടിയില്‍ ചിരിക്കാനും ചിന്തിപ്പിക്കാനുമായി കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നും ഒട്ടേറെ പ്രതിഭകളാണ്‌ കടന്നുവരുന്നത്‌.

ചിരിയുടെ ലോകത്തിന്‌ പുതിയ മാനങ്ങള്‍ കൈമാറിയ ഡോ. ഡി. ബാബു പോള്‍ ഐ.എ.എസും അംബാസിഡര്‍ ടി.പി. ശ്രീനിവാസനും രാജു മൈലപ്രയുടേയും മറ്റ്‌ അമേരിക്കന്‍ സാഹിത്യകാരന്മാരുടെ കൂടെ സമ്മേളിക്കുമ്പോള്‍ `ഫോമാ ചിരിയരങ്ങ്‌' എക്കാലവും മനസില്‍ സൂക്ഷിക്കാവുന്ന ഒട്ടേറെ നല്ല അനുഭവമായിരിക്കും സമ്മാനിക്കുക. ദൃശ്യ-വാര്‍ത്താ മാധ്യമ രംഗത്തെ അതികായരും ചിരിയരങ്ങില്‍ അങ്കം പയറ്റുവാന്‍ തയാറെടുക്കുകയാണ്‌. എതായാലും `എ' തമാശക്കാര്‍ക്ക്‌ ഇപ്രവാശ്യവും നിരാശപ്പെടേണ്ടിവരുമോ എന്ന്‌ നമുക്ക്‌ കാത്തിരുന്ന്‌ കാണാം. ന്യൂയോര്‍ക്കില്‍ നിന്നുള്ള എ.വി. വര്‍ഗീസും സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ രാജു മൈലപ്രയും ഉള്‍ക്കൊള്ളുന്ന ചിരിയരങ്ങ്‌ കമ്മിറ്റി `ഡമാസ്‌കസിലെ വാള്‍'പോലെ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

ചിരിയരങ്ങില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ രാജു മൈലപ്ര (718 983 9386), എ.വി. വര്‍ഗീസ്‌ (914 937 6519) എന്നിവരുമായി ബന്ധപ്പെടുക. പി.ആര്‍.ഒ അനിയന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
ചിരിയരങ്ങുമായി രാജു മൈലപ്രയും എ.വി. വര്‍ഗീസും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക