തിരുവനന്തപുരം: വനംമന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ അനുഭാവികള്‍
സെക്രട്ടറിയേറ്റിന് മുന്പില് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ
കോലം കത്തിച്ചു. ജോര്‍ജ്, ഗണേഷ്കുമാറിനെതിരേ നടത്തിയ ആരോപണങ്ങളില്‍
പ്രതിഷേധിച്ചായിരുന്നു കോലം കത്തിച്ചത്.
അതേസമയം, പ്രതിഷേധക്കാര്‍ കേരളാ കോണ്‍ഗ്രസ് -ബി യുമായി
ബന്ധമുള്ളവരല്ലെന്നും ഇവരെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന്
പുറത്താക്കിയിട്ടുള്ളതാണെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷം നേതാക്കള്‍
അറിയിച്ചു.