Image

ചര്‍ക്ക ഇനി കൈകൊണ്ടു കറക്കേണ്ട, പ്രവര്‍ത്തിപ്പിക്കാനും സാങ്കേതികവിദ്യ

Published on 11 July, 2012
ചര്‍ക്ക ഇനി കൈകൊണ്ടു കറക്കേണ്ട, പ്രവര്‍ത്തിപ്പിക്കാനും സാങ്കേതികവിദ്യ
തിരുവനന്തപുരം: ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കാന്‍ ഇനി കൈകൊണ്ടു കറക്കേണ്ട കാര്യമില്ല. ചര്‍ക്കകള്‍ വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന സാങ്കേതിക വിദ്യ സംസ്ഥാനത്തു നടപ്പാക്കുമെന്നു മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. ഗാന്ധിയന്‍ ഗോപിനാഥന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഖാദി മേഖലയില്‍ ആധുനിക സാങ്കേതികവിദ്യ നടപ്പാക്കാന്‍ തീരുമാനിച്ചത്. വസ്ത്രം നെയ്യാന്‍ ഉപയോഗിക്കുന്ന തറികളിലും പരിഷ്കാരം നടപ്പാക്കും. ഖാദി മേഖലയെ ആധുനികവല്‍ക്കരിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കുകയാണു ലക്ഷ്യം. സിബിസി പദ്ധതിയില്‍ വായ്പ എടുത്തവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കും. ഖാദി ക്ളസ്റര്‍ തൃശൂര്‍- പാലക്കാട് മേഖലകളിലായി നടപ്പാക്കും. ഇതിനായി 149 ലക്ഷം രൂപയാണു നീക്കിവച്ചിട്ടുള്ളത്. നെയ്ത്തുമേഖലയെ ശക്തിപ്പെടുത്താന്‍ 250 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക