Image

ഗുജറാത്ത് കലാപം: കത്തുകള്‍ വെളിപ്പെടുത്തണമെന്ന സിഐസി ഉത്തരവ് റദ്ദാക്കി

Published on 11 July, 2012
 ഗുജറാത്ത് കലാപം: കത്തുകള്‍ വെളിപ്പെടുത്തണമെന്ന സിഐസി ഉത്തരവ് റദ്ദാക്കി
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച് അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയും രാഷ്ട്രപതി കെ.ആര്‍. നാരായണനും തമ്മില്‍ നടത്തിയ ആശയവിനിമയം കേന്ദ്ര വിവരാവകാശ കമ്മീഷനു (സിഐസി) വെളിപ്പെടുത്തണമെന്ന ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. സിഐസി 2006 ഓഗസ്റ്റില്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്കിയ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതി വിധി.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 74(2) പ്രകാരം പ്രധാനമന്ത്രിയും രാഷ്ട്രപതിയും തമ്മിലുള്ള കത്തിടപാടുകള്‍ നിരോധിക്കപ്പെട്ടവയാണെന്നും അവ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്കാന്‍ സിഐസിക്ക് അധികാരമില്ലെന്നും ഇന്നലെ ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റീസ് അനില്‍ കുമാര്‍ വ്യക്തമാക്കി. മന്ത്രിസഭാ സമിതി രാഷ്ട്രപതിക്കു നല്കുന്ന ഉപദേശം വെളിപ്പെടുത്തുന്നത് ആര്‍ട്ടിക്കിള്‍ 74(2) പ്രകാരം നിരോധിക്കപ്പെട്ടിരിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക