Image

ലോകകപ്പ് ട്വന്റി-20: പാക്കിസ്ഥാന്‍ മിസ്ബയെ ഒഴിവാക്കി

Published on 11 July, 2012
ലോകകപ്പ് ട്വന്റി-20: പാക്കിസ്ഥാന്‍ മിസ്ബയെ ഒഴിവാക്കി
ഇസ്‌ലാമാബാദ്: ട്വന്റി-20 ലോകകപ്പിനുള്ള പാക്കിസ്ഥാന്റെ 30 അംഗ സാധ്യതാ ടീമില്‍ നിന്നും മിസ്ബ-ഉള്‍-ഹഖിനെ ഒഴിവാക്കി. ടെസ്റ്റിലും ഏകദിനത്തിലും പാക്കിസ്ഥാന്റെ ക്യാപ്റ്റനാണ് മിസ്ബ. ശ്രീലങ്കന്‍ പര്യടനത്തില്‍ നടന്ന ട്വന്റി-20യിലും മിസ്ബയെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. മുഹമ്മദ് ഹഫീസാണ് ടീമിനെ നയിച്ചത്. 

കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട് ടീമിന് പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മാലിനെയും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഴിമതി കേസില്‍ കമ്രാനെതിരേ അന്വേഷണം ഒന്നും നടക്കുന്നില്ലെന്ന് ഐസിസി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കമ്രാനെ സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ദീര്‍ഘനാളായി ടീമിന് പുറത്തിരിക്കുന്ന ഓള്‍ റൗണ്ടര്‍ അബ്ദുള്‍ റസാഖ്, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഇമ്രാന്‍ നസീര്‍ എന്നിവരെയും 30 അംഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ശ്രീലങ്കയില്‍ സെപ്റ്റംബര്‍ 18-നാണ് ട്വന്റി-20 ലോകകപ്പ് തുടങ്ങുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക