Image

ഡോ. തോമസ്‌ മാര്‍ തീത്തോസ്‌ തിരുമേനിക്ക്‌ സ്വീകരണവും പൂര്‍വ വിദ്യാര്‍ഥി സംഗമവും യോങ്കേഴ്‌സില്‍

ഷോളി കുമ്പിളുവേലി Published on 11 July, 2012
ഡോ. തോമസ്‌ മാര്‍ തീത്തോസ്‌ തിരുമേനിക്ക്‌ സ്വീകരണവും പൂര്‍വ വിദ്യാര്‍ഥി സംഗമവും യോങ്കേഴ്‌സില്‍
ന്യൂയോര്‍ക്ക്‌: മാര്‍ത്തോമ്മ സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ തീത്തോസ്‌ തിരുമേനിക്ക്‌ ജൂലൈ 14ന്‌ (ശനി) വൈകുന്നേരം അഞ്ചിന്‌ യോങ്കേഴ്‌സിലെ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മ ദേവാലയത്തില്‍ സ്വീകരണം നല്‍കുന്നു.

പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ്‌ പൂര്‍വ വിദ്യാര്‍ഥികൂടിയായ തിരുമേനി തുടര്‍ന്ന നടക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിലും പങ്കെടുക്കും. വിവിധ ക്രിസ്‌ത്രീയ സഭകളിലെ വൈദികരും അത്മായരും സ്വീകരണ യോഗത്തില്‍ പങ്കെടുക്കും. സംഗമത്തിലേക്ക്‌ എല്ലാ കാതോലിക്കേറ്റ്‌ പൂര്‍വ വിദ്യാര്‍ഥികളേയും സംഗമത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പി.പി. തോമസ്‌ 914 661 6095, മാത്യു ഈശോ 732 355 0611, ഷാജി വര്‍ഗീസ്‌ 914 969 2629, ഉമ്മന്‍ വര്‍ഗീസ്‌ 516 285 9142, ജോസ്‌ ജോര്‍ജ്‌ 518 339 2351, രാജു ഉമ്മന്‍ 516 352 6063, സി.എസ്‌. തോമസ്‌ 516 297 4031.

വിലാസം: St. thomas Marthoma Church, 34 Morris Park, Yonkers.
ഡോ. തോമസ്‌ മാര്‍ തീത്തോസ്‌ തിരുമേനിക്ക്‌ സ്വീകരണവും പൂര്‍വ വിദ്യാര്‍ഥി സംഗമവും യോങ്കേഴ്‌സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക