Image

സിഎസ്‌ഐ മലയാളം ഇടവകയുടെ വാര്‍ഷിക ത്രിദിന റിട്രീറ്റ് ജൂലൈ 13 മുതല്‍ 15 വരെ

തോമസ്‌ ടി. ഉമ്മന്‍ Published on 11 July, 2012
സിഎസ്‌ഐ മലയാളം ഇടവകയുടെ വാര്‍ഷിക ത്രിദിന റിട്രീറ്റ് ജൂലൈ 13 മുതല്‍ 15 വരെ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സീഫോര്‍ടിലുള്ള സിഎസ്‌ഐ മലയാളം ഇടവകയുടെ വാര്‍ഷിക ത്രിദിന റിട്രീറ്റ് വിവിധ പരിപാടികളോടെ 13 മുതല്‍ 15 വരെ ന്യൂയോര്‍ക്കിലെ വാര്‍വിക് സെന്ററില്‍ നടക്കും. മധ്യ കേരള മഹായിടവക ബിഷപ് റൈറ്റ് റവ.തോമസ് കെ. ഉമ്മന്‍ , ഡോ. സൂസന്‍ തോമസ് എന്നിവര്‍ പ്രസംഗിക്കും.

ഇടവക വികാരി റവ. നെബു സ്‌കറിയ, കണ്‍വീനര്‍ ജോര്‍ജ് ഇട്ടി, ജോയിന്റ് കണ്‍വീനര്‍ ഡോ. ജോണ്‍ പി. തോമസ്, ജോഫ്രി ഫിലിപ്, തോമസ് ജെ. പായിക്കാട് എന്നിവര്‍ ധ്യാനത്തിനു നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ നെബു സ്‌കറിയ (വികാരി): 516 342 9879

സിഎസ്‌ഐ മലയാളം ഇടവകയുടെ വാര്‍ഷിക ത്രിദിന റിട്രീറ്റ് ജൂലൈ 13 മുതല്‍ 15 വരെ
ബിഷപ് റൈറ്റ് റവ.തോമസ് കെ. ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക