Image

ക്വീന്‍സില്‍ കാണാതായ ഇന്ത്യക്കാരിക്കായി തെരച്ചില്‍ തുടരുന്നു

Published on 10 July, 2012
ക്വീന്‍സില്‍ കാണാതായ ഇന്ത്യക്കാരിക്കായി തെരച്ചില്‍ തുടരുന്നു
ക്വീന്‍സ്: ക്വീന്‍സില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വംശജ രാജ്‌വീന്ദര്‍ കൗറി(26)നായി പോലീസും കുടുംബാംഗങ്ങളും തെരച്ചില്‍ തുടരുന്നു. ഞായറാഴ്ച രാത്രി ക്വീന്‍സിലെ 198 സ്ട്രീറ്റിലുള്ള ഹോളിസ് വീട്ടില്‍ നിന്ന് കാണാതായ കൗറിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എവിടെയാണെങ്കിലും ഫോണ്‍ ചെയ്ത് അറിയിക്കാറുള്ള രാജ്‌വീന്ദര്‍ ഇതുവരെയും വീട്ടിലെത്താത്തതിനു പിന്നില്‍ ദുരൂഹതയുണ്‌ടെന്ന് സഹോദരി ഗുര്‍പ്രീത് കൗര്‍ പറഞ്ഞു. ബ്രൂക്‌ലിനിലെ വീടില്ലാത്തവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് രാജ്‌വീന്ദര്‍ കൗര്‍ ഞായറാഴ്ച വട്ടില്‍ നിന്ന് പോയത്. ഇതിനുശേഷം ഫോണും ഫോണിനൊപ്പമുളള പെണ്‍കുട്ടിയും മരിച്ചുവെന്നറിയിച്ച് തന്റെ ഫോണില്‍ ഒരു സന്ദേശം വന്നിരുന്നുവെന്നും സഹോദരി വ്യക്തമാക്കി.

എന്നാല്‍ രാജ്‌വീന്ദര്‍ ഒരിക്കലും ഇത്തരമൊരു സന്ദേശം അയക്കാനിടയില്ല. ഫോ
ണിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. സന്ദേശം അയച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചതുമില്ല. രാജ്‌വീന്ദര്‍ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സഹോദരന്‍ ഗാരി കൗര്‍ പറഞ്ഞു. രാജ്‌വീന്ദറിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ക്രൈം സ്റ്റോപ്പര്‍ നമ്പറായ 1­800­577­ഠ ടിപ്‌സ് (8477), www.nypdcrimestoppers.comഎന്ന ബ്ലോഗിലോ അറിയിക്കണമെന്നും സഹോദരന്‍ അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക