Image

ബിജു നാരായണന്റെ ഗാനമേള ഗാര്‍ലാന്റില്‍ ജൂലായ് 7ന് ; പ്രേവേശനം സൗജന്യം

പി.പി.ചെറിയാന്‍ Published on 07 July, 2012
ബിജു നാരായണന്റെ ഗാനമേള ഗാര്‍ലാന്റില്‍ ജൂലായ് 7ന് ; പ്രേവേശനം സൗജന്യം
ഗാര്‍ലാന്റ്(ഡാളസ്): സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക്കാ ദേവാലയ തിരുന്നാള്‍ മഹാമഹത്തോടനുബന്ധിച്ച് പ്രസിദ്ധ സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണനും, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയം സോമദാസും നയിക്കുന്ന ഗാനമേള ജൂലായ് 7 ശനിയാഴ്ച വൈകീട്ട് ഗാനമേള 8മണിക്ക് പള്ളിയങ്കണത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ഈ ഗാനമേളയിലേക്കുള്ള പ്രവേശനം സൗജന്യമായരിക്കും.

ജൂലായ് 6,7,8 തീയ്യതികളിലാണ് ദേവാലയത്തില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ ആഘോഷങ്ങളിലും, ഗാനമേളയിലും എല്ലാവരും നടന്നു സംബന്ധിക്കണമെന്ന് ഫാ.സെബാസ്റ്റ്യന്‍ കണിയാംപടി, ട്രസ്റ്റിമാരായ ജിമ്മി ജോര്‍ജ്ജ്, ഇമ്മാനുവേല്‍ കുഴുപ്പിള്ളില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ബിജു നാരായണന്റെ ഗാനമേള ഗാര്‍ലാന്റില്‍ ജൂലായ് 7ന് ; പ്രേവേശനം സൗജന്യം
ബിജു നാരായണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക