Image

കമാന്‍ഡര്‍ ജോബി ജോര്‍ജിന്‌ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 06 July, 2012
കമാന്‍ഡര്‍ ജോബി ജോര്‍ജിന്‌ സ്വീകരണം
ഫിലാഡല്‍ഫിയ: ജോബി ജോര്‍ജിന്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയില്‍ നിന്നും ലഭിക്കുന്ന അത്യുന്ന ബഹുമതിയായ കമാന്‍ഡര്‍ പദവി ലഭിച്ചു. സെന്റ്‌ പീറ്റേഴ്‌സ്‌ ചര്‍ച്ച്‌ (ഫിലാഡല്‍ഫിയ) ഇടവകാംഗമായ ജോബി ജോര്‍ജിന്‌ സഭയില്‍ ചെയ്‌തിരിക്കുന്ന സേവനങ്ങളെ മാനിച്ചും, അമേരിക്കന്‍ ഭദ്രാസനത്തിന്റേയും, ഇടവക പള്ളിയുടേയും വളര്‍ച്ചയുടെ മുഖ്യധാരയില്‍ നിന്ന്‌ പ്രവര്‍ത്തിക്കുകയും ചെയ്‌തതിന്റെ ഭാഗമായാണ്‌ പദവി ലഭിച്ചത്‌. അദ്ദേഹത്തിന്‌ ജൂലൈ 14-ന്‌ നല്‍കുന്ന സ്വീകരണ യോഗത്തില്‍ പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ ഡോ. കൃഷ്‌ണ കിഷോര്‍ (ഏഷ്യാനെറ്റ്‌ ന്യൂസ്‌ റീഡര്‍) മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്‌.

കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വീകരണ യോഗത്തില്‍ ട്രൈസ്റ്റേറ്റ്‌ കേരള ഫോറം, മാപ്പ്‌ അസോസിയേഷന്‍, പമ്പാ അസോസിയേഷന്‍, ഐഎന്‍ഒസി (പെന്‍സില്‍വേനിയ ചാപ്‌റ്റര്‍) തുടങ്ങിയ സംഘടനകളുടെ സഹകരണത്തിലും, ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള മറ്റ്‌ സാമൂഹിക-സാംസ്‌കാരിക-മത സംഘടനകളുടെ കൂട്ടായ്‌മയിലും ജൂലൈ 14-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ (10197 നോര്‍ത്ത്‌ ഈസ്റ്റ്‌ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19116) വമ്പിച്ച സ്വീകരണം നല്‍കുന്നതാണ്‌. സ്വീകരണ പരിപാടിയിലേക്ക്‌ എല്ലാ സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജീമോന്‍ ജോര്‍ജ്‌ (267 970 4267), ജോസഫ്‌ മാണി (215 280 9725), ഏബ്രഹാം ജോസഫ്‌ (215 953 7268), കുര്യന്‍ രാജന്‍ (610 457 5868), സാബു ജേക്കബ്‌ (215 396 8430), സാജന്‍ വര്‍ഗീസ്‌ (215 906 7118), അലക്‌സ്‌ തോമസ്‌ (215 850 5268), അലക്‌സ്‌ അലക്‌സാണ്ടര്‍ (215 266 6233), ഡോ. ഈപ്പന്‍ ദാനിയേല്‍ (215 262 0709), അഡ്വ. ജോസ്‌ കുന്നേല്‍ (215 681 8679), വിന്‍സെന്റ്‌ ഇമ്മാനുവേല്‍ (215 880 3341). ജീമോന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
കമാന്‍ഡര്‍ ജോബി ജോര്‍ജിന്‌ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക