അകാലത്തില്‍ അന്തരിച്ച ജയ്മോള്‍ ജിന്‍സിന്റെ കുടുംബത്തെ സഹായിക്കാന്‍ ഗോ ഫണ്ട് മി വഴി തുക സമാഹരിക്കുന്നു.
2018-ല്‍ ആണു ജയ്മോളും കുടുംബവും അമേരിക്കയിലെത്തിയത്. നോര്‍ത്ത് കരലിനയില്‍ ഡറം നഗരത്തില്‍ പ്രശസ്തമായ ഡ്യൂക്ക് റീജിയണല്‍ ഹോസ്പിറ്റലില്‍ ഓപ്പറേറ്റിംഗ് റൂം നഴ്സ് ആയി ജോലി ആരംഭിച്ചു. എന്നാല്‍ 2020 ഏപ്രിലില്‍ ദുഖവാര്ത്തയാണു കുടുംബത്തെ എതിരേറ്റത്. ജയ്മോള്ക്ക് ബ്രയിന്‍ ട്യൂമര്‍ ബാധിച്ചിരിക്കുന്നു.
അതോടെ ജോലി തുടരാനാവാത്ത അവസ്ഥയായി. ജയ്മോളെയും കുട്ടികളെയും സംരക്ഷിക്കേണ്ടതിനാല്‍ ഭര്‍ത്താവിനും ജോലിക്ക് പോകാന്‍ പറ്റാത്ത സ്ഥിതി വന്നു.
ഇന്നലെ (ഒക്ടോബര്‍ 2) ജയ്മോള്‍ അന്ത്യയാത്ര പറഞ്ഞു. ഈ സാഹചര്യത്തിലാണു കുടുംബ സഹാനിധി ആരംഭിച്ചത്.
തുക നല്കാന് ക്ലിക്ക് ചെയ്യുക: Fundraiser for Jins Thomas by Biju Parayil : Jaimol Jins Family Support (gofundme.com)