Image

പ്രസിഡന്റ്‌ ഒബാമയുടെ ഹെല്‍ത്ത്‌ കെയര്‍ നിയമം സുപ്രീംകോടതി ശരിവെച്ചു

Published on 28 June, 2012
പ്രസിഡന്റ്‌ ഒബാമയുടെ ഹെല്‍ത്ത്‌ കെയര്‍ നിയമം സുപ്രീംകോടതി ശരിവെച്ചു

വാഷിംഗ്ടണ്‍: പ്രസിഡന്റ് ബറാക് ഒബാമയുടെ സ്വകാര്യ അഹങ്കാരമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന യുഎസ് ഹെല്‍ത്ത്‌കെയര്‍ നിയമം ഭരണാഘടനാനുസൃതമെന്ന് സുപ്രീംകോടതി വിധിച്ചു. എല്ലാ പൗരന്‍മാരും ഹെല്‍ത്ത് കെയര്‍ ഇന്‍ഷൂറന്‍സ് എടുത്തിരിക്കണമെന്നും ഇല്ലെങ്കില്‍ പിഴ ഒടുക്കണമെന്നുമുള്ള 2010ല്‍ നിയമനിര്‍മാണമാണ് ഒമ്പതംഗ ഭരണഘടനാബെഞ്ച് നാലിനെതിരെ അഞ്ചു വോട്ടുകള്‍ക്ക് ശരിവച്ചത്. ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്‌സിന്റെ അനുകൂല വോട്ടാണ് വിധിയില്‍ നിര്‍ണായകമായത്. നാലു ജഡ്ജിമാര്‍ നിയമത്തെ എതിര്‍ത്തപ്പോള്‍ ചീഫ് ജസ്റ്റീസ് അടക്കം അഞ്ചു ജഡ്ജിമാര്‍ നിയമത്തെ അനുകൂലിച്ചു. നിയമം ശരിവെച്ചുവെങ്കിലും നിയമത്തോട് വിയോജിപ്പുള്ള സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ നല്‍കുന്ന മെഡിക്കല്‍ ഫണ്ടിംഗ് നിര്‍ത്തലാക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വന്ന വിധി പ്രസിഡന്റ് ബറാക് ഒബാമയ്ക്കും നേട്ടമായി. 2010ല്‍ വന്ന നിയമത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന ഫ്‌ളോറിഡ അടക്കമുള്ള 12 സംസ്ഥാനങ്ങളാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തത്. പിന്നീട് 13 സംസ്ഥാനങ്ങള്‍ കൂടി ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു. സുപ്രീംകോടതി വിധി രാജ്യത്തിന്റെ വിജയമാണെന്ന് പ്രസിഡന്റ് ബറാക് ഒബാമ പ്രതികരിച്ചു. നിയമം ശക്തമായി നടപ്പാക്കുമെന്നും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഒബാമ പറഞ്ഞു. ഹെല്‍ത്ത് കെയര്‍ നിയമം ഇന്നലത്തെ മോശം നിയമമായിരുന്നെങ്കില്‍ സുപ്രീംകോടതി വിധിയോടെ അത് ഇന്നത്തെ മോശം നിയമമായി മാറിയെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനി പ്രതികരിച്ചു.

സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയില്‍ രണ്ടുമാസം മുമ്പെ നടന്ന വോട്ടെടുപ്പിന്റെ ഫലത്തെക്കുറിച്ച് മാധ്യമങ്ങളില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും വിധി രണ്ടുമാസത്തോളം രഹസ്യമാക്കി സൂക്ഷിക്കുന്നതില്‍ സുപ്രീംകോടതി പൂര്‍ണമായും വിജയിച്ചിരുന്നു. വിധിയുടെ യാതൊരു വിവരങ്ങളും ചോരരാതിരിക്കാനായി സുപ്രീംകോടതി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. യുഎസ് ജനതയില്‍ അഞ്ചു കോടി പേര്‍ക്ക് ഇപ്പോഴും ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ല. ആകെ ജനസംഖ്യയുടെ 16.3 ശതമാനം വരുമിത്.


Reuters) - A sharply divided Supreme Court on Thursday upheld the centerpiece of President Barack Obama's signature healthcare overhaul law that requires that most Americans get insurance by 2014 or pay a financial penalty.

"The Affordable Care Act's requirement that certain individuals pay a financial penalty for not obtaining health insurance may reasonably be characterized as a tax," Chief Justice John Roberts wrote for the court's majority in the opinion.

"Because the Constitution permits such a tax, it is not our role to forbid it, or to pass upon its wisdom or fairness," he concluded. The vote was 5-4.

In another part of the decision and in a blow to the White House, a different majority on the court struck down the provision of the law that requires the states to dramatically expand the Medicaid health insurance program for the poor.

The upholding of the insurance purchase requirement, known as the "individual mandate," was a major election-year victory for Obama, a historic ruling on the law that aimed to extend coverage to more than 30 million uninsured Americans.

The 2010 law constituted the $2.6 trillion U.S. healthcare system's biggest overhaul in nearly 50 years.

Critics of the law had said it meddles too much in the lives of individuals and in the business of the states.

Twenty-six of the 50 U.S. states and a small business trade group challenged the law in court. The Supreme Court in March heard three days of historic arguments over the law's fate.

The court's ruling on the law could figure prominently in the run-up to the November 6 election in which Obama seeks a second four-year term against Republican challenger Mitt Romney, who opposed the law.

OBAMACARE RULING AND CATHOLIC RIGHTS


Catholic League president Bill Donohue comments on the U.S. Supreme Court decision upholding ObamaCare:
 
The only way Catholic non-profits could have survived the encroachment of the federal government on their right not to buy insurance for services they deem immoral was if the entire ObamaCare legislation had been struck down. That did not happen.

The Supreme Court did not rule today on the constitutionality of the right of the Obama administration to force Catholic non-profits to pay for abortion-inducing drugs, contraception, and sterilization in their insurance plans; this Health and Human Services (HHS) edict was issued after the high court accepted the ObamaCare bill. Eventually, this particular issue will reach the Supreme Court.
 
If the Supreme Court decision lacks clarity, the Catholic response will be anything but ambiguous: the battle lines between the bishops and the Obama administration are now brighter than ever. Fortunately, not only do practicing Catholics overwhelmingly support the bishops, tens of millions of non-Catholics also do.
 
ObamaCare may have survived, but it is by no means a lock that the HHS mandate will. It is one thing to levy a tax, quite another to level the First Amendment.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക