Image

ഐശ്വര്യ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍

Published on 27 June, 2012
ഐശ്വര്യ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍
ചങ്ങനാശ്ശേരി : ഐശ്വര്യ സില്‍ക്ക്‌സ്‌ പാലാ, ചങ്ങനാശ്ശേരി (കാവാലം നഗര്‍) ഷോറൂമുകളിലെ എന്‍.ആര്‍.ഐ, റംസാന്‍, ഓണം സമ്മാനപദ്ധതിയായ ഐശ്വര്യ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ
ഉദ്‌ഘാടനം ചങ്ങനാശ്ശേരി കൊണ്ടൂര്‍ ബാക്ക്‌ വാട്ടര്‍ റിസോര്‍ട്ടില്‍ വെച്ച്‌ ചങ്ങനാശ്ശേരി മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ ശ്രീ. മാത്യൂസ്‌ ജോര്‍ജ്ജ്‌ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചങ്ങനാശ്ശേരി ഐശ്വര്യ സില്‍ക്ക്‌സ്‌ എം. ഡി. ശ്രീ. എ. വേണുഗോപാലന്‍, മാനേജിങ്‌ പാര്‍ട്ട്‌ണര്‍ ശ്രീ. നാഗേന്ദ്രന്‍, ഐശ്വര്യ സില്‍ക്ക്‌സ്‌ പാലാ എം.ഡി. ശ്രീ ബാലസുബ്രമണ്യന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ. സന്തോഷ്‌ ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു.

ഐശ്വര്യ സില്‍ക്ക്‌സിന്റെ സമ്മാനപദ്ധതിയായ ഐശ്വര്യ ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍ പര്‍ച്ചേസ്‌ ചെയ്യുന്നവര്‍ക്ക്‌ നിരവധി സമ്മാനങ്ങളും, ഹോളിഡേട്രിപ്പുകളും, ഗ്രഹോപകരണങ്ങളും, നറുക്കെടുപ്പിലൂടെ നേടാവുന്നതാണ്‌. കൂടാതെവെഡ്ഡിംഗ്‌ പര്‍ച്ചേസ്‌ നടത്തുന്നവര്‍ക്ക്‌ മലേഷ്യയിലേക്കുള്ള ഹണിമൂണ്‍ ട്രിപ്പും, എന്‍. ആര്‍. ഐ ഫെസ്റ്റ്‌ കാലയളവായ ജൂണ്‍, ജൂലൈ മാസത്തിലെ പര്‍ച്ചേസുകളിലൂടെ തിരഞ്ഞെടുക്കുന്ന വിജയിക്ക്‌ ഡയ്‌മണ്ട്‌ നെക്ലേസും സമ്മാനമായി ലഭിക്കുന്നു.
ഐശ്വര്യ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക