Image

ഷിക്കോഗോ മലയാളി അസോസിയേഷന്റെ നാല്പതാം വാര്‍ഷികം ശ്രദ്ധേയമായി.

ജോഷി വള്ളിക്കുളം Published on 26 June, 2012
ഷിക്കോഗോ മലയാളി അസോസിയേഷന്റെ നാല്പതാം വാര്‍ഷികം ശ്രദ്ധേയമായി.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ നാല്പതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി.

പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിന്റെ ഉദ്ഘാടനകര്‍മ്മം ഫൊക്കാന പ്രസിഡന്റ് ജി.കെ.പിള്ള, ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ എന്നിവര്‍ സംയുക്തമായി നിലവിളക്ക് തെളിയിച്ച് നിര്‍വ്വഹിച്ചു.

ക്രിസ്റ്റി ഫിലിപ്പ്, സ്‌നേഹ ഹരിദാസ് എന്നിവര്‍ ആലപിച്ച ഇന്ത്യന്‍- അമേരിക്കന്‍ ദേശീയ ഗാനത്തോടെ പൊതുയോഗം ആരംഭിച്ചു. വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കുളം പരിപാടിക്ക് സ്വാഗതം ആശംസിച്ചു.

1971-ല്‍ പ്രൊഫ. കെ.എസ്.ആന്റണിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഷിക്കാഗോ മലയാളി അസോസിയേഷന്‍, അമേരിക്കന്‍ മലയാളികളുടെ നാഷണല്‍ സംഘടയായ ഫൊക്കാനയ്ക്ക് ഷിക്കാഗോയില്‍ നേതൃത്വം കൊടുക്കുന്നതിനും സാധിച്ചു എന്നത് സംഘടനയുടെ അവിസ്മരണീയമായ നേട്ടങ്ങളിലൊന്നായി കാണുന്നു. ഫൊക്കാനയുടെ അവിസ്മരണീയമായ നേട്ടങ്ങളിലൊന്നായി കാണുന്നു. ഫൊക്കാനയുടെ ഫൗണ്ടിംഗ് പ്രസിഡന്റായ ഡോ. എം. അനിരുദ്ധന്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു. പ്രൊഫ. കെ.എസ്. ആന്റണിയേയും, എം. അനുരുദ്ധനേയും ചടങ്ങില്‍ വച്ച് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പൊന്നാടയണിയിച്ച് ആദരിച്ചു.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അസോസിയേഷന്റെ 27-#ാമത്തെ പ്രസിഡന്റാണ്. ഈ കാലഘട്ടത്തില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം( കോര്‍ഡിനേറ്റര്‍- കെ.എസ്. ആന്റണി), വിമന്‍സ് ഫോറം(കോര്‍ഡിനേറ്റര്‍-ജെസ്സി റിന്‍സി), യൂത്ത് വിംഗ് (കോര്‍ഡിനേറ്റര്‍-ജിയോ വെങ്ങാന്തറ, ജാഷ് നെടിയകാലായില്‍, എമില്‍ മേത്തിപ്പാറ) എന്നീ പോഷക സംഘനകള്‍ക്ക് രൂപം കൊടുത്ത് വിവിധ വിഭാഗം ആളുകള്‍ക്ക് ഒരേ ആശയത്തിലൂടെ പ്രവര്‍ത്തിക്കുന്നതിന് സാഹചര്യം ഒരുക്കി കൊടുക്കാന്‍ സാധിച്ചു.

ആഘോഷ പരിപാടികളുടെ ഭാഗമായി റോയി നെടുംങ്ങോട്ടില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ കോര്‍ഡിനേറ്റ് ചെയ്ത് വിവിധ സാമൂഹിക സാംസ്‌കാരിക, പ്രൊഫഷണല്‍ സംഘടനകളോടൊപ്പം പത്രമാധ്യമ വിഷ്വല്‍ മീഡിയകളേയും സംഘടിപ്പിച്ചുകൊണ്ട് അമേരിക്കയില്‍ സാമൂഹിക സംഘടനകളുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി അതിബൃഹത്തായ സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതിന്റെ മുഖ്യ പ്രഭാഷകന്‍ ഫൊക്കാന-കെ.എച്ച്.എന്‍.എ. മുന്‍ പ്രസിഡന്റ് എം.പി. മന്‍മദന്‍ നായര്‍ ആയിരുന്നു. സെമിനാറിന് ട്രഷറര്‍ ആഷ്‌ലി ജോര്‍ജ് സ്വാഗതവും ജോ. സെക്രട്ടറി രഞ്ജന്‍ എബ്രഹാം നന്ദിയും രേഖപ്പെടുത്തി.

തുടര്‍ന്ന് ജേക്കബ് ചിറയത്തിന്റെ നേതൃത്വത്തില്‍ കുടുംബ സമ്മേളനം നടത്തി. അതിനോടനുബന്ധിച്ച് ചിരിയരങ്ങും ഉണ്ടായിരുന്നു. ചിരിയരങ്ങില്‍ ജോയി വരകാല, നാരായണന്‍ കുട്ടപ്പന്‍ എന്നിവര്‍ അവതരിപ്പിച്ചു.

ഈ വര്‍ഷത്തെ കാലാമേളയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വച്ച് വിതരണം ചെയ്തു. കലാതിലകം കൃപാമറിയം പൂഴിക്കുന്നേലിനും കലാപ്രതിഭ നെവിന്‍ തോബിയാസിനുമുള്ള എവര്‍റോളിംഗ് ട്രോഫികളും സമ്മാനിച്ചു. കലാമേളയുടെ ചെയര്‍മാനായി സ്റ്റാന്‍ലി കളരിക്കമുറിയും കൊ-ചെയറായി ജോജോ വെങ്ങാന്തറയും നേതൃത്വം നല്‍കി. വിജയികളായവര്‍ക്ക് ജോജോ വെങ്ങാന്തറ നന്ദി രേഖപ്പെടുത്തി.

ജിനു, തോമസ് ഒറ്റക്കുന്നേല്‍, ആഷ്‌ലി തെങ്ങുംമൂട്ടില്‍, റീന നെടുങ്ങോട്ടില്‍, സിബിള്‍ & സിനില്‍ ഫിലിപ്പ് എന്നിവര്‍ കോറിയോഗ്രാഫ് ചെയ്ത വിവിധ ഡാന്‍സ് പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.

അസോസിയേഷന്‍ ഭാരവാഹികളായ സണ്ണി വള്ളിക്കുളം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജയിംസ് കട്ടപ്പുറം, ജസി റിന്‍സി, ലീല ജോസഫ്, സാബു കട്ടപ്പുറം, ബ്രീജിത്ത് ജോര്‍ജ്, അഗസ്റ്റിന്‍ കരിംകുറ്റി, അലക്‌സ് പായിക്കാട്, ജോസ് സൈമണ്‍, റോയി നെടുംങ്ങോട്ടില്‍, ആഷ്‌ലി ജോര്‍ജ്, ജോജോ വെങ്ങാന്തറ, രജ്ഞന്‍ എബ്രഹാം, സ്റ്റാന്‍ലി കളരിക്കമുറി, ജോഷി വള്ളിക്കുളം, ടോമി അംബേനാട്ട്, ലെജി പട്ടരുമഠത്തില്‍, നാരായണന്‍ കുട്ടപ്പന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജോര്‍ജ് തോട്ടപ്പുറം പരിപാടികളുടെ എം.സിയായിരുന്നു.

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കുളം
ഷിക്കോഗോ മലയാളി അസോസിയേഷന്റെ നാല്പതാം വാര്‍ഷികം ശ്രദ്ധേയമായി.
ഇടത്തു നിന്ന്:- ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍, ആഷ്‌ലി ജോര്‍ജ്ജ്, പ്രൊഫ.കെ.എസ്. ആന്റണി, അലക്‌സ് പായിക്കാട്, ജി.കെ. പിള്ള, ബേബി ഊരാളില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, എം.അനുരുദ്ധന്‍, ബെന്നി വാച്ചാച്ചിറ, എം.പി. മന്‍മദന്‍ നായര്‍, അഗസ്റ്റിന്‍ കരിംകുറ്റി, റോയി നെടുംങ്ങോട്ടില്‍, സണ്ണി വള്ളിക്കുളം, രാഞ്ജന്‍ എബ്രഹാം, ജോര്‍ജ് തോട്ടപ്പുറം, ജോഷി വള്ളിക്കുളം, ജോജോ വെങ്ങാന്തറ, ബ്രിജീത്ത് ജോര്‍ജ്, ജസി റിന്‍സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക