Image

ലോസ്‌ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ ബൈബിള്‍ മാസ ഉദ്‌ഘാടനവും പിതൃദിനാഘോഷങ്ങളും

ജോയിച്ചന്‍ പുതുക്കുളം Published on 26 June, 2012
ലോസ്‌ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ ബൈബിള്‍ മാസ ഉദ്‌ഘാടനവും പിതൃദിനാഘോഷങ്ങളും
ലോസ്‌ആഞ്ചലസ്‌: ലോസ്‌ ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ ബൈബിള്‍ മാസ ഉദ്‌ഘാടനവും പിതൃദിനാഘോഷവും സംയുക്തമായി ജൂണ്‍ 17-ന്‌ കൊണ്ടാടി. ബൈബിളും കൈയ്യിലേന്തിയുള്ള ഇടവക ജനങ്ങളുടെ പ്രദക്ഷിണത്തോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. തുടര്‍ന്ന്‌ ഇടവക വികാരി ഫാ. കുര്യാക്കോസ്‌ വാടാന എല്ലാവരുടേയും ബൈബിള്‍ പ്രതിഷ്‌ഠിച്ച്‌ വെഞ്ചരിച്ചു. ആഘോഷമായ പാട്ടുകുര്‍ബാനയ്‌ക്ക്‌ ഫാ. ആന്റണി പ്ലാക്കില്‍ മുഖ്യാകര്‍മികത്വം വഹിച്ചു.

പ്ലാക്കിലച്ചന്‍ ബൈബിള്‍ വായനയിലൂടെ തനിക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്ന പല അനുഭവങ്ങളും ജനങ്ങളുമായി പങ്കുവെച്ചു. ജീവിതത്തിലെ ഏത്‌ വിഷമാവസ്ഥയിലും ശക്തി കൈവരിക്കുവാന്‍ ബൈബിള്‍ വായനയിലൂടെയും പഠനത്തിലൂടെയും ദൈവജനങ്ങള്‍ക്ക്‌ സാധിക്കുമെന്ന്‌ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സജീവവും ഊര്‍ജസ്വലമായതും ഇരുതല വാളിനേക്കാള്‍ മൂര്‍ച്ഛയുള്ളതുമായ വചനം ചേതനയിലും ആത്മാവിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളേയും നിയോഗങ്ങളേയും വിവേചിച്ചിരിക്കുന്നതുമാണെന്ന്‌ അദ്ദേഹം അനുസ്‌മരിച്ചു.

കുട്ടികള്‍ക്കായുള്ള ബൈബിള്‍ പാരായണവും തുടര്‍ന്ന്‌ കേരളത്തിന്റെ തനത്‌ വേഷവിധാനമായ മുണ്ടും ഷര്‍ട്ടും ധരിച്ച്‌ എത്തിയ പിതാക്കന്മാരെ മാതാക്കള്‍ പ്രത്യേകം തയാറാക്കിയ ചോക്ലേറ്റും പായസവും നല്‍കി ആദരിച്ചു. പ്രീതാ പുതിയകുന്നേല്‍, ഷാജി മറ്റപ്പള്ളി എന്നിവര്‍ അറിയിച്ചതാണിത്‌.
ലോസ്‌ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ ബൈബിള്‍ മാസ ഉദ്‌ഘാടനവും പിതൃദിനാഘോഷങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക