Image

ഹൂസ്റ്റണില്‍ 90 മിനിട്ടിനുള്ളില്‍ മൂന്നു ബാങ്കുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടു.

പി.പി.ചെറിയാന്‍ Published on 26 June, 2012
ഹൂസ്റ്റണില്‍ 90 മിനിട്ടിനുള്ളില്‍ മൂന്നു ബാങ്കുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടു.
ഹൂസ്റ്റണ്‍ : ജൂണ്‍ 25 തിങ്കളാഴ്ച രാവിലെ ഹൂസ്റ്റണ്‍ പരിസര പ്രദേശത്തെ മൂന്നു ബാങ്കുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

രാവിലെ 11.05ന് വോസിലുള്ള വെല്‍സ്ഫര്‍ഗൊ ബാങ്കില്‍ എത്തിയ ആക്രമി ഭീഷണിപ്പെടുത്തി കൗണ്ടറില്‍ നിന്നും പണം തട്ടിയെടുത്ത് കാറില്‍ കടന്നു കളഞ്ഞു.

എഫ്.എം. റോഡിലുള്ള വുഡ് ഫോറസ്റ്റ് ബാങ്കിലാണ് അടുത്ത കവര്‍ച്ച നടന്നത്. 11.15ന് ബാങ്കില്‍ പ്രവേശിച്ച അക്രമി ക്ലാര്‍ക്ക് വശം ഒരു കത്ത് നല്‍കി. പണം നല്‍കിയില്ലെങ്കില്‍ എല്ലാവരേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തികൊണ്ടായിരുന്നു കത്ത്. കൗണ്ടറിലുള്ള മുഴുവന്‍ പണവും കൈക്കലാക്കി പ്രതി രക്ഷപ്പെട്ടു.

സ്‌ക്കിന്നറിലുള്ള വെല്‍സ് ഫര്‍ഗോ ബാങ്കിലാണ് മൂന്നാമത്തെ കവര്‍ച്ച നടന്നത്. 12.30ന് ബാങ്കില്‍ എത്തിയ പ്രതി പണം തട്ടിയെടുത്ത് പുറത്തു കിടന്നിരുന്ന കാറിലെ രണ്ടുപേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

ഇത്രയും സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിട്ടും പോലീസിന് ബാങ്ക് കവര്‍ച്ച തടയുന്നതിന് കഴിഞ്ഞില്ല എന്നത് അവിശ്വസനീയമാണ്. ആരേയും അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
ഹൂസ്റ്റണില്‍ 90 മിനിട്ടിനുള്ളില്‍ മൂന്നു ബാങ്കുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക