Image

പവ്വര്‍ ഹൗസുകളില്‍ സുരക്ഷാ ഓഡിറ്റിംഗ്‌ നടത്തും: ആര്യാടന്‍

Published on 20 July, 2011
പവ്വര്‍ ഹൗസുകളില്‍ സുരക്ഷാ ഓഡിറ്റിംഗ്‌ നടത്തും: ആര്യാടന്‍
തിരുവനന്തപുരം: മൂലമറ്റം പവ്വര്‍ ഹൗസ്‌ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പവര്‍ഹൗസുകളിലും സുരക്ഷ ഓഡിറ്റിങ്‌ നടത്തി സുരക്ഷ ഉറപ്പുവരുത്തുമെന്ന്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. പവര്‍ ഹൗസുകളില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പ്രധാന പവര്‍ ഹൗസുകളില്‍ അപകടം തടയാന്‍ ആധുനീക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി സഭയില്‍ അറിയിച്ചു. കൂടാതെ പവര്‍ ഹൗസുകളില്‍ ആംബുലന്‍സ്‌ സൗകര്യങ്ങളും സുരക്ഷാ ഉപകരണങ്ങളും നല്‍കും. അപകടങ്ങള്‍ നേരിടാന്‍ പവര്‍ ആന്റ്‌ സേഫ്‌റ്റി വിഭാഗവുമായി സഹകരിച്ച്‌ ജീവനക്കാര്‍ക്ക്‌ പരിശീനം നല്‍കുമെന്നും നിയമ സഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി ആര്യാടന്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക