Image

ഹരിയാനയില്‍ നാലുവയസുകാരി കുഴല്‍ക്കിണറില്‍ വീണു

Published on 21 June, 2012
ഹരിയാനയില്‍ നാലുവയസുകാരി കുഴല്‍ക്കിണറില്‍ വീണു
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ നാലുവയസുകാരി കുഴല്‍ക്കിണറില്‍ വീണു. ബുധനാഴ്ച രാത്രി 11നാണ് അപകടമുണ്ടായത്. ഖോ ഗ്രാമത്തിലെ നീരജിന്റെ മകള്‍ മഹിയാണു നാലാം പിറന്നാള്‍ ദിനത്തില്‍ വീടിനു സമീപത്തെ കുഴല്‍ക്കിണറില്‍ വീണത്. പിറന്നാള്‍ ആഘോഷിക്കാനെത്തിയ ബന്ധുക്കളുടെ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണു മഹി അറുപതടിയിലേറെ താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണതെന്ന് അച്ഛന്‍ നീരജ് പറഞ്ഞു. കുഴല്‍ക്കിണറിനു സമാന്തരമായി മറ്റൊരു കുഴികുത്തി കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്െടന്ന് അധികൃതര്‍ അറിയിച്ചു. അറുപതടി താഴ്ചയില്‍ ഓക്സിജന്റെ കുറവ് അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്തു ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രവീണ്‍ ഗാര്‍ഗിന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ കുഴല്‍ക്കിണറില്‍ സ്ഥാപിച്ചിട്ടുണ്ട്. കുട്ടിയുടെ അവസ്ഥ അറിയുന്നതിനായി ഒരു കാമറ കുഴല്‍ക്കിണറിനുള്ളില്‍ സ്ഥാപിക്കാനുള്ള രക്ഷാപ്രവര്‍ത്തകരുടെ ശ്രമം വിജയിച്ചിട്ടില്ല. കുട്ടി കുഴല്‍ക്കിണറില്‍ വീണ് ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചെങ്കിലും ഒന്നര മണിക്കൂര്‍ വൈകിയാണു പോലീസ് സ്ഥലത്തെത്തിയതെന്ന് മഹിയുടെ അച്ഛന്‍ ആരോപിച്ചു. രാത്രി രണ്ടുവരെ കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നെങ്കിലും ഇപ്പോള്‍ കരച്ചില്‍ നിലച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക