Image

മദ്യലൈസന്‍സ്: ഫയല്‍ ലഭിച്ചതു കഴിഞ്ഞ ദിവസമെന്നു മന്ത്രി മുനീര്‍

Published on 21 June, 2012
മദ്യലൈസന്‍സ്: ഫയല്‍ ലഭിച്ചതു കഴിഞ്ഞ ദിവസമെന്നു മന്ത്രി മുനീര്‍
തിരുവനന്തപുരം: മദ്യശാലകള്‍ക്കു ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കു വിട്ടുകൊണ്ടുള്ള ഫയല്‍ പഞ്ചായത്ത്- മുനിസിപ്പല്‍ വകുപ്പുകള്‍ക്കു ലഭിച്ചതു കഴിഞ്ഞദിവസം മാത്രമായിരുന്നുവെന്നു മന്ത്രി ഡോ. എം.കെ. മുനീര്‍. ഫയല്‍ ലഭിക്കാനുള്ള കാലതാമസമാണു നിയമമാക്കുന്നതിനു തടസമായത്. ഇത്രയും നാളും നിയമവകുപ്പിന്റെ കൈവശമായിരുന്നു ഫയലുണ്ടായിരുന്നത്. മദ്യശാല ലൈസന്‍സിലെ പഞ്ചായത്ത്- നഗരപാലിക നിയമം പുനഃസ്ഥാപിച്ച സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ഭരണപക്ഷത്തെ ടി.എന്‍. പ്രതാപന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു എം.കെ. മുനീര്‍. സൊസൈറ്റികള്‍, ട്രസ്റുകള്‍ എന്നിവയ്ക്കു പഞ്ചായത്തു ഫണ്ടു നല്‍കുന്നിനു മാനദണ്ഡം നിശ്ചയിക്കും. പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും പ്രതിമ സ്ഥാപിക്കുവാനും മറ്റും ഇനി തുക അനുവദിക്കാന്‍ കഴിയില്ല. സി.എച്ച്. സെന്ററിന് ഇതുവരെ ലഭിച്ചത് ഒന്നു രണ്ടു ലക്ഷം രൂപ മാത്രമാണ്. സി.എച്ച്. സെന്ററിനു തുക നല്‍കാന്‍ തീരുമാനിച്ചത് തദ്ദേശ വകുപ്പിന്റെ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ്. കേരളീയം ട്രസ്റിനും ഇതുപോലെ പഞ്ചായത്തുകള്‍ പണം നല്‍കിയിട്ടുണ്ട്.കേരളീയം പദ്ധതിയുടെ ചുമതലക്കാരില്‍ മുന്‍ മന്ത്രി പി.കെ. ശ്രീമതിയുടെ മകനും എളമരം കരീമിന്റെ പിഎയും വിവിധ സിപിഎം നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്െടന്നും എം.കെ. മുനീര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക