Image

ഹൌസ്ബോട്ട് സമരം: തിരുവനന്തപുരത്ത് ഇന്ന് അടിയന്തരയോഗം

Published on 21 June, 2012
ഹൌസ്ബോട്ട് സമരം: തിരുവനന്തപുരത്ത് ഇന്ന് അടിയന്തരയോഗം
ആലപ്പുഴ: ഹൌസ്ബോട്ട് മേഖലയിലെ സമരവുമായി ബന്ധപ്പെട്ട് ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ വിളിച്ചുചേര്‍ത്ത അടിയന്തരയോഗം ഇന്നു തിരുവനന്തപുരത്തു നടക്കും. വൈകുന്നേരം നാലിന് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറിലാണ് യോഗം നടക്കുക. ഹൌസ്ബോട്ട് മേഖലയിലെ പ്രശ്നങ്ങളുടെ രൂക്ഷത ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ഇന്നലെ മന്ത്രിയെ സന്ദര്‍ശിച്ച് ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. യോഗത്തില്‍ തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികള്‍ ഹൌസ്ബോട്ട് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഹൌസ്ബോട്ട് മേഖലയിലെ സമരത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഷുക്കൂര്‍ ഇന്നലെ മുഖ്യമന്ത്രിക്കും തൊഴില്‍മന്ത്രിക്കും ഫാക്സ് അയച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക