Image

ലീഗ് നേതാവ് ചെയര്‍മാനായ സംഘടനയ്ക്ക് സംഭാവന നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Published on 21 June, 2012
ലീഗ് നേതാവ് ചെയര്‍മാനായ സംഘടനയ്ക്ക് സംഭാവന നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പി.വി.അബ്ദുള്‍ വഹാബ് ചെയര്‍മാനായ സംഘടനയ്ക്ക് സംഭാവന നല്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വഹാബ് ചെയര്‍മാനായ 'കേരളീയം' എന്ന സംഘടനയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സംഭാവ നല്‍കാനാണ് പഞ്ചായത്ത് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വകുപ്പ് മന്ത്രി എം.കെ.മുനീറാണ് ഉത്തരവിറക്കിയത്. ഒരു ലക്ഷം രൂപ വരെ സംഭാവന നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ലീഗിന്റെ നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റായ സി.എച്ച്. മുഹമ്മദ്കോയ ട്രസ്റിനു തദ്ദേശ സ്ഥാപനങ്ങള്‍ ലക്ഷങ്ങള്‍ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വിവാദമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന സി.എച്ച്. ട്രസ്റിന് ഒന്നു മുതല്‍ മൂന്നു ലക്ഷം രൂപ വരെ സംഭാവനയായി നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക