Image

അനീഷ് രാജ് വധം: സിപിഎം നേതാക്കള്‍ക്കെതിരേ കേസ്

Published on 21 June, 2012
അനീഷ് രാജ് വധം: സിപിഎം നേതാക്കള്‍ക്കെതിരേ കേസ്
തൊടുപുഴ: എസ്എഫ്ഐ ഇടുക്കി ജില്ലാ നേതാവ് അനീഷ് രാജ് വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ക്കെതിരേ കേസ്. കേസിലെ സാക്ഷിയെ കള്ളമൊഴി നല്‍കാന്‍ നേതാക്കള്‍ പ്രേരിപ്പിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. സിപിഎം നേതാക്കളായ പി.എന്‍.വിജയന്‍, പൊന്‍രാജ് എന്നിവര്‍ക്കെതിരേയാണ് കേസ്. ജഡ്ജിക്ക് മുന്നില്‍ രഹസ്യമൊഴി നല്‍കാന്‍ എത്തിയ രാജുവാണ് തന്നെ നേതാക്കള്‍ കള്ളമൊഴി നല്‍കാന്‍ പ്രേരിപ്പിച്ചു എന്ന് പരാതിപ്പെട്ടത്. നെടുങ്കണ്ടം കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക